Latest NewsNewsIndiaInternational

പാകിസ്ഥാൻ ആവശ്യപ്പെട്ടാൽ കാശ്മീരിൽ ഇടപെടുമെന്ന് ചൈന

ബീജിംഗ്: പാക്കിസ്ഥാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ കശ്മീരില്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടലുണ്ടാവുമെന്ന ചൈനീസ് മാധ്യമത്തിന്റെ വാർത്ത.ചൈനയും ഭൂട്ടാനും തമ്മിലുള്ള തര്‍ക്ക പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം പ്രവേശിച്ചാല്‍ കാശ്മീരിൽ ചൈന പ്രവേശിക്കുന്നതിൽ തെറ്റില്ലെന്നാണ് ചൈനയുടെ ദേശീയ പത്രമായ ഗ്ലോബല്‍ ടൈംസിലെ ലേഖനത്തില്‍ പറയുന്നത്.

പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ അപേക്ഷ മാനിച്ച്‌ ഒരു മൂന്നാം രാജ്യത്തിന്റെ സൈന്യം ഇന്ത്യന്‍ അധീന കശ്മീരില്‍ പ്രവേശിക്കുന്നത് ശരിയാണോ എന്ന് ചൈനയിലെ വെസ്റ്റ് നോര്‍മല്‍ യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ സ്റ്റഡീസിലെ ഡയറക്ടര്‍ ലോംഗ് സിംഗ് ചുന്‍ ലേഖനത്തിലൂടെ ചോദിക്കുന്നു.ഭൂട്ടാന്റെ പരമാധികാരത്തെയും ദേശീയ താല്‍പര്യങ്ങളെയും ഇന്ത്യ നിയന്ത്രിക്കുകയാണെന്ന് ലേഖനം ആരോപിക്കുന്നു.

സിക്കിമിനെപ്പോലെ ഒരു ഇന്ത്യന്‍ സംസ്ഥാനമായി ഭൂട്ടാനും നേപ്പാളും മാറാതിരിക്കാൻ ഭൂട്ടാനും നേപ്പാളും ശ്രദ്ധിക്കണമെന്നും ലേഖനത്തിൽ ഉണ്ട്.അതേസമയം ചൈന റോഡുകളും അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിക്കുന്നത് ഇന്ത്യയും പാക്കിസ്ഥാനും അവകാശവാദം ഉന്നയിക്കുന്ന പാക്ക് അധീന കശ്മീരിലാണെന്നത് മനഃപൂർവ്വം ചൈനാലേഖനത്തിൽ നിന്ന് മറച്ചു വെച്ചിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button