KeralaLatest NewsNewsInternational

മുഖ്യമന്ത്രിയെ ഇസ്രായേലിൽ നിന്ന് വിമർശിച്ച യുവതിക്ക് വധ ഭീഷണി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഇസ്രായേലിൽ നിന്നും വീഡിയോയിൽ വിമർശിച്ച യുവതിക്ക് വധ ഭീഷണി.സിയാദ് എന്നയാളിൽ നിന്നാണ് ജെൻസി ബിനോയിക്കു വധ ഭീഷണി വന്നത്. ജെൻസി തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് തടിതപ്പാനുളള ശ്രമത്തിലാണ് യുവാവ്.‘ സിയാദ്, താങ്കൾ പറഞ്ഞ വാക്കുകളെ ഭയന്നിട്ടാണ് പലപ്പോഴും സത്യങ്ങൾ പുറത്തു പറയുവാൻ ജനങ്ങൾ ഭയക്കുന്നത്.”

“ഞാൻ പറഞ്ഞ കാര്യങ്ങളിൽ സത്യം നിലനിൽക്കുന്നു. താങ്കളുടെ ഭീഷണിയുടെ മുന്നിൽ തളരുന്ന ഒരു മനസ്സ് എനിക്കില്ല.’ എന്ന് ജെൻസി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.ഇസ്രായേൽ ഭീകര രാഷ്ട്രമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശത്തിനെതിരെയായിരുന്നു ജെൻസി പ്രതികരിച്ചത്. അത് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും വീഡിയോ വൈറൽ ആകുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button