KeralaLatest NewsNews

10 കോടി വിലയുള്ള അരയന്ന വാച്ച് കൈവിരുതില്‍ നിര്‍മ്മിച്ച മലയാളി

 

ഈ വാച്ചിന്റെ വില കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. ഞെട്ടാന്‍ മാത്രമുള്ള വില വാച്ചിനോ എന്ന് ആരും ഒന്ന് ചിന്തിയ്ക്കും. എന്നാല്‍ ഈ വാച്ചിന്റെ വില 10 കോടി രൂപയാണ്. 10 കോടി രൂപ വിലയുള്ള ലോകത്തിലെ ഒരേ ഒരു വാച്ച്. ഇതാണ് അരയന്ന വാച്ച്. 10 കോടി രൂപയുടെ ഈ അരയന്ന വാച്ച് നിര്‍മ്മിച്ചതാകട്ടെ ഒരു മലയാളിയും. ഈ വാച്ചിലെ ഏറ്റവും ആകര്‍ഷണം 76 ചെറു വജ്രങ്ങളും വൈറ്റ് ഗോള്‍ഡും ഉപയോഗിച്ച് നിര്‍മ്മിച്ച അരയന്നമാണ്. ഇതുകൊണ്ടുതന്നെയാണ് ഈ വാച്ചിന് അരയന്ന വാച്ച് എന്ന് പേരുവരാനും കാരണമായത്. 42 മില്ലീമീറ്റര്‍ വ്യാസമുള്ള മെക്കാനിക്കല്‍ വാച്ചാണിത്.

ഈ വാച്ച് നിര്‍മ്മിച്ചതാകട്ടെ കൊച്ചി തോപ്പുംപടി സ്വദേശി ശ്രീകേത്. ജനീവയിലെ പ്രശസ്തമായ വെസ്റ്റേണ്‍ കോണ്‍സ്റ്റന്റയിന്‍ ക്വാര്‍ട്‌സിന് വേണ്ടിയാണ് ശ്രീകേത് വാച്ച് ഡിസൈന്‍ ചെയ്തത്. അരയന്ന വാച്ച് ഇഷ്ടമായതോടെ കമ്പനി ഹോങ്കോങ്ങില്‍ പ്രദര്‍ശനത്തിന് വെച്ചു. ഈ വാച്ച് വിറ്റ് പോയതാകട്ടെ 10 കോടി രൂപയ്ക്കും പൂര്‍ണ്ണമായും മെഷീന്‍ ഒഴിവാക്കി കൈകൊണ്ടാണ് ഇത് നിര്‍മ്മിച്ചതെന്ന് കേള്‍ക്കുമ്പോള്‍ ആരും ആത്ഭുതപ്പെടും.

ജയ്പ്പൂരിലെ പേള്‍ അക്കാദമിയില്‍ നിന്നും ലഭിച്ച ബിരുദമാണ് 23കാരനായ ശ്രീകേതിന് വഴിത്തിരിവായത്. പിന്നീട് ഇറ്റലിയിലെ മിലാനില്‍ റിച്ച് മൗണ്ട് കോളേജില്‍ നിന്നും മാസ്റ്റര്‍ ബിരുദം നേടി.പിന്നീട് ഇന്റേണ്‍ഷിപ്പിനു വേണ്ടി ജനീവയിലെത്തിയപ്പോഴാണ് വെസ്‌റ്റേണ്‍ കോണ്‍സ്റ്റന്റിയിനു വേണ്ടി വാച്ച് ഡിസൈന്‍ ചെയ്യുന്നതിന് അവസരം ലഭിച്ചത്. ഇത് ശ്രീകേതിന്റെ ജീവിതത്തിലെ ഒരു ടേര്‍ണിംഗ് പോയിന്റായി മാറി

shortlink

Post Your Comments


Back to top button