ചെറുനാരങ്ങ രൂപത്തില്‍ കുഞ്ഞനാണെങ്കിലും ആരോഗ്യഗുണങ്ങള്‍ ഇതിന് ഏറും. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും തടി കുറയ്ക്കാനുമെല്ലാം ഏറെ സഹായിക്കുന്ന ഒന്നാണിത്. ചെറുനാരങ്ങ ഉപയോഗിച്ച് ആരോഗ്യകരമായി തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഡയറ്റുണ്ട്. ലെമണ്‍ ഡീടോക്‌സ് ഡയറ്റെന്നാണ് ഇതിന്റെ പേര്. കൃത്യമായി ചെയ്താല്‍ തടി കുറയുമെന്ന കാര്യത്തില്‍ സംശയം വേണ്ടാത്ത ഒന്ന്.
ലെമണ്‍ ഡീടോക്‌സ് ഡയറ്റ് കൃത്യമായി പാലിയ്‌ക്കേണ്ട ഒന്നാണ്, ഇതില്‍ കൊഴുപ്പിന്റെ ഉപയോഗവും നിയന്ത്രിയ്ക്കപ്പെടുന്നു. അവധിക്കാലത്തോ തിരക്കുള്ള സമയത്തോ ചെയ്യാതെ റിലാക്‌സായ സമയത്തു ചെയ്യുന്നതാണു ഗുണകരം.
12-14 ടേബിള്‍ സ്പൂണ്‍ ഫ്രഷ് ചെറുനാരങ്ങാനീര്, അര ടീസ്പൂണ്‍ മുളകുപൊടി, 12-14 ടേബിള്‍ സ്പൂണ്‍ മേപ്പിള്‍ സിറപ്പ് എന്നിവയാണ് ഇതിനു വേണ്ടത്. ഇവയെല്ലാം കൂടി 2 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തിളക്കണം. ഒരു മുഴുവന്‍ ദിവസത്തേയ്ക്കും ഇതു മതിയാകും. ഈ പാനീയം ഇടയ്ക്കിടെ ചെറിയ അളവില്‍ കുടിയ്ക്കാം. പ്രത്യേകിച്ച് ഭക്ഷണത്തിന്റെ ഇടനേരങ്ങളില്‍ വിശപ്പു തോന്നുമ്പോള്‍. വേണമെങ്കില്‍ ഇത് സാധാരണ വെള്ളത്തില്‍ കലര്‍ത്തിയും ഉപയോഗിയ്ക്കാം.
ഒരു ടേബിള്‍സ്പൂണ്‍ കല്ലുപ്പ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇളക്കുക. ഇത് ഒരുമിച്ചു കുടിയ്ക്കണം. വീട്ടിലുള്ളപ്പോള്‍ ഇതു ചെയ്യുക. കാരണം ഇതു കുടിച്ച് അല്‍പനേരത്തേയ്ക്ക് ശോധയുണ്ടാകും. ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീങ്ങുന്നതാണിത്. 3-10 ദിവസം വരെ അടുപ്പിച്ച് ഈ ലെമണ്‍ വാട്ടര്‍-ഉപ്പു വെള്ളം വിദ്യ പരീക്ഷിയ്ക്കുക.
ഈ ഡയറ്റു പരീക്ഷിയ്ക്കുമ്പോള്‍ പഴങ്ങളും പച്ചക്കറികളും മാത്രമേ കഴിയ്ക്കാന്‍ പാടുള്ളൂ. രണ്ടാം ദിവസം 3 ലിറ്റര്‍ ഓറഞ്ച് ജ്യൂസ് രണ്ടു ടേബിള്‍ സ്പൂണ്‍ മേപിള്‍ സിറപ്പുമായി ചേര്‍ത്തു കുടിയ്ക്കാം. സാധാരണ ഭക്ഷണരീതിയിലേയ്ക്കു തിരിച്ചു വരുമ്പോള്‍ ബ്രൗണ്‍ റൈസ്, ഓട്‌സ് എന്നിവയും ശീലമാക്കുക. ഗുണമുണ്ടാകും.
Post Your Comments