Latest NewsBusinessTechnology

ഓണ്‍ലൈൻ വഴി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ന്യൂ ഡൽഹി ; ഓണ്‍ലൈൻ വഴി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവരെ സംരക്ഷിക്കാൻ കര്‍ശന നടപടിക്കൊരുങ്ങി കേന്ദ്രം. ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ വഴി വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളില്‍ 2018 ജനുവരി മുതല്‍ പരമാവധി റീടെയ്ല്‍ വില (എം.ആര്‍.പി) യ്ക്ക് പുറമെ അവ ഉപയോഗിക്കാവുന്ന കാലാവധി, വില്‍പ്പനാനന്തര സേവനം സംബന്ധിച്ച വിവരങ്ങൾ കൂടി നൽകണമെന്ന നിർദേശം കേന്ദ്രം നൽകി. ഇതിനായി 2011 ലെ ലീഗല്‍ മെട്രോളജി നിയമവും ഉപഭോക്തൃകാര്യ മന്ത്രാലയം കഴിഞ്ഞ മാസം ഭേദഗതി ചെയ്തിരുന്നു.

എല്ലാ മേഖലയിലെയും ഉപഭോക്താക്കള്‍ക്ക് നീതി ഉറപ്പാക്കാനാണ് കേന്ദ്രം ഇത്തരത്തിലൊരു നീക്കത്തിനൊരുങ്ങുന്നത്. കമ്പനികള്‍ക്ക് നിയമം കര്‍ശനമായി പാലിക്കാൻ ആറു മാസം സമയവും അനുവദിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി വാങ്ങുന്ന ഉത്പന്നങ്ങളെ സംബന്ധിച്ച പരാതികള്‍ കൂടിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമ ഭേദഗതിക്കൊരുങ്ങിയത്.

ഓണ്‍ലൈന്‍ വഴി വാങ്ങുന്ന ഉത്പന്നങ്ങളില്‍ നിലവില്‍ വില (എം.ആര്‍.പി) മാത്രമാണ് രേഖപ്പെടുത്താറുള്ളത്. “ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്ന കൂടുതല്‍ വിവരങ്ങള്‍ ഉല്‍പ്പന്നങ്ങളില്‍ രേഖപ്പെടുത്താന്‍  കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായും 2018 ജനുവരിക്കുശേഷം ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഇ-കൊമേഴ്സ് കമ്പനികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും” ഉപഭോക്തൃകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button