ന്യൂ ഡൽഹി ; ചൈനയെ മറികടക്കാനൊരുങ്ങി ഇന്ത്യ. ഹാര്‍വാര്‍ഡ് സര്‍വകലാശാല നടത്തിയ പഠനപ്രകാരം ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറി ഇന്ത്യ ചൈനയെ മറികടക്കുമെന്ന്‍ കണ്ടെത്തി. അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളില്‍ 2025 ഓടെ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുമെന്നും, രാജ്യത്തിന്റെ ശരാശരി വാര്‍ഷിക വളര്‍ച്ച 7.7 ശതമാനമാകുമെന്നും പഠനം ചൂണ്ടികാട്ടുന്നു.
നിലവില്‍ ആഗോള വളര്‍ച്ചാനിരക്കില്‍ സാമ്പത്തിക കേന്ദ്രമായിരുന്ന ചൈനയുടെ അടുത്ത് ഇന്ത്യ എത്തിയിരിക്കുന്നു. വ്യത്യസ്ത മേഖലകളിലുള്ള ഇന്ത്യയുടെ അതിവേഗ വളര്‍ച്ചയും,വാഹനങ്ങള്‍, ഇലക്‌ട്രോണിക്സ് തുടങ്ങിയ സങ്കീര്‍ണ്ണമായ മേഖലകളിലുള്ള വളര്‍ച്ചയും പഠനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
Post Your Comments