ന്യൂഡല്‍ഹി : ലോകത്തെ ഏറ്റവും വലിയ പഞ്ചസാര ഉപയോക്താക്കളായ ഇന്ത്യ ഇറക്കുമതിത്തീരുവ വര്‍ധിപ്പിക്കാനൊരുങ്ങുന്നു. 10 ശതമാനം വര്‍ധനയാണ് വരുത്തുക. നിലവിലെ 40 ശതമാനത്തില്‍ നിന്ന് ഇറക്കുമതിത്തീരുവ 50 ശതമാനമായി ഉയര്‍ത്താനാണ് പദ്ധതി.
എന്നാല്‍ ഇറക്കുമതി വര്‍ധിക്കുന്നതില്‍ ഇന്ത്യയിലെ കരിമ്പു കര്‍ഷകര്‍ ആശങ്കയിലാണ്. തീരുവ കൂട്ടുന്നതോടെ അവരുടെ ആശങ്ക പരിഹരിക്കാനാകും. മാത്രമല്ല, ഇറക്കുമതി കുറഞ്ഞാല്‍ ആഗോള വിലയില്‍ സമ്മര്‍ദമുണ്ടാകുകയും ചെയ്യും. അതേസമയം ഇറക്കുമതിത്തീരുവ 60 ശതമാനമെങ്കിലും ആക്കണമെന്നാണ് പഞ്ചസാര വ്യവസായികളുടെ ആവശ്യം.
വിദേശത്തുനിന്ന് ആവശ്യത്തിലധികം പഞ്ചസാര ഇന്ത്യന്‍ വിപണിയിലെത്തുന്നത് തടയുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇതിലൂടെ ആഭ്യന്തര കര്‍ഷകരെ സഹായിക്കാനുമാകും. ഈ വര്‍ഷം ഇന്ത്യയിലെ പഞ്ചസാര ഉത്പാദനം വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
Post Your Comments