Latest NewsCinemaMollywoodMovie SongsEntertainment

നടിയുടെ പേര് തുറന്നു പറയാന്‍ കാരണം വിശദീകരിച്ച് അജു വര്‍ഗീസ്

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാധ്യമങ്ങളില്‍ സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നു വന്നിരുന്നു. ഈ സാഹചര്യത്തില്‍ ദിലീപിനും നാദിര്‍ഷയ്ക്കും പിന്തുണയുമായി ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ നടിയുടെ പേര് തുറന്നു പറയാനുണ്ടായ കാരണം വിശദീകരിച്ച് അജു വര്‍ഗ്ഗീസ് രംഗത്ത്. യുവനടിയുടെ പേര് പറഞ്ഞത് അ​ശ്ര​ദ്ധ​മൂ​ല​മാ​ണെ​ന്ന് അ​ജു വ​ർ​ഗീ​സ് പറയുന്നു. ഇക്കാര്യത്തില്‍ എനി​ക്കെ​തി​രെയുള്ള കേ​സ് നേ​രി​ടാനാണ് തീരുമാനംമെന്നും ന​ടി​യോ​ട് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ടെന്നും താരം പറഞ്ഞു.
 
ത​നി​ക്ക് നി​യ​മ​ത്തേ​ക്കു​റി​ച്ച് അ​റി​വി​ല്ലാ​യി​രു​ന്നു. ഇ​നി ഇ​ത്ത​രം​കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ച്ചു​മാ​ത്ര​മേ പ​രാ​മ​ർ​ശം ന​ട​ത്തു​ക​യു​ള്ളുവെന്നും അ​ജു വ​ർ​ഗീ​സ് പ​റ​ഞ്ഞു.
അതേസമയം, സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ മോ​ശം പ​രാ​മ​ർ​ശ​ത്തി​ൽ അ​മ്മ പ്ര​സി​ഡ​ന്‍റും എം​പി​യു​മാ​യ ഇ​ന്ന​സെ​ന്‍റി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എംസി ​ജോ​സ​ഫൈ​ൻ അ​റി​യി​ച്ചു.
 

shortlink

Related Articles

Post Your Comments

Related Articles


Back to top button