Latest NewsNewsInternationalGulf

വാഹനം ഒതുക്കിയില്ലെങ്കിൽ പിഴ : മുന്നറിയിപ്പുമായി അബുദാബി പോലീസ്

അബുദാബി: അപകട സ്ഥലത്തേക്ക് കുതിക്കുന്ന ആംബുലന്‍സുകളുടെയോ അത്യാഹിത വിഭാഗത്തിന്റെയോ വാഹനങ്ങള്‍ക്ക് മുന്നില്‍ വാഹനം ഒതുക്കി കൊടുക്കാത്തവർക്ക് ഇനി മുതൽ പിഴ അടക്കേണ്ടി വരും എന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ് രംഗത്തെത്തി. 1000 ദിർഹമാണ് പിഴയായി അടക്കേണ്ടി വരുക.

അപകട സ്ഥലത്തേക്ക് കുതിക്കുന്ന ആംബുലന്‍സുകള്‍, രോഗികളുമായി പോകുന്ന ആംബുലന്‍സുകള്‍, പാരാമെഡിക്കല്‍ വാഹനങ്ങള്‍, അത്യാഹിത വിഭാഗത്തിന്റെ വാഹനങ്ങള്‍ എന്നിവയ്‌ക്കെല്ലാം തടസം വരുത്തുന്നത് ഈ നിയമത്തിന്റെ പരിധിയിൽ വരും എന്ന്‌ പോലീസ് വ്യക്തമാക്കി.

അപകടത്തിൽപ്പെട്ടവർക്ക് എത്രയും വേഗം ചികിത്സാ സൗകര്യം ലഭ്യമാകുന്നതിനാണ് പുതിയ നിയമം എന്ന്‌ അബുദാബി ഗതാഗത വകുപ്പ് മേധാവി മേജര്‍ അബ്ദുല്ല അല്‍ ഖുബൈസി അറിയിച്ചു. ഇതിനൊപ്പം തന്നെ കുറ്റകരമായ പ്രവർത്തികളാണ് അപകട സ്ഥലങ്ങളിലെത്തി തിരക്ക് കൂട്ടുന്നതും അപകടങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി അനുവാദമില്ലാതെ സാമൂഹിക മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതും എന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button