Latest NewsKeralaNews

ഷിഗല്ലെ ബാക്ടീരിയ സംസ്ഥാനത്ത്

കേരളത്തിൽ ഷിഗല്ലെ ബാക്ടീരിയ കണ്ടെത്തി. ഷിഗല്ലെ വയറിളക്ക ബാക്ടീരിയ രോഗത്തിന്റെ ഭീതിയിലാണ് സംസ്ഥാനം. ഇതിനകം തന്നെ ബാക്ടീരിയ സംസ്ഥാനത്ത് നിരവധി പേരുടെ മരണത്തിനു കാരണമായിട്ടുണ്ട്. സംസ്ഥാനത്ത് തിരുവനന്തപുരം കോഴിക്കോട് എന്നിവിടങ്ങളിലാണ് ഷിഗല്ലെ ബാക്ടീരിയ റിപ്പോർട്ട് ചെയ്തത്.
മഴ കനത്തതോടെ ബാക്ടീരിയ വ്യാപിക്കുന്നുണ്ട്. സാധാരണ ഗതിയിൽ വെെറസ് കാരണമാണ് വയറിളക്കം ഉണ്ടാകുന്നത്. പക്ഷേ ഷിഗല്ലെ ബാക്ടീരിയ മൂലമുണ്ടാവുന്ന വയറിളക്കമാണ്. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും സാധാരണ വയറിളക്കമായി തെറ്റിധരിക്കപ്പെടുന്നു.
ഷിഗല്ലെ ബാക്ടീരിയ കാരണം സംസ്ഥാനത്ത് പലർക്കും ജീവൻ നഷ്ടപ്പെട്ടതോടെ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതയിലാണ്. മലിന ജലം ശരീരത്തിനുള്ളിലേക്ക് കടക്കുന്നതാണ് ഷിഗല്ല വയറിളക്കത്തിന് കാരണം. ഷിഗല്ല വയറിളക്കത്തിനു ഒപ്പം പനിയും വരുന്നത് രോഗം മൂര്‍ച്ഛിക്കാനുള്ള കാരണമായി വിലയിരുത്തുന്നു. കുടല്‍ കരണ്ട് തിന്നുന്ന ബാക്ടീരിയ എന്നാണ് ഷിഗല്ലെയെ അറിയപ്പെടുന്നത്. മലത്തിനൊപ്പം രക്തവും പഴുപ്പും പുറത്തേക്ക് വന്ന് രോഗം മാരകമാവുകയും ചെയ്യുന്നു. വയറിളക്കത്തിന് പുറമെ വയറു വേദനയും ചര്‍ദിയുമുണ്ടാവുകയും ശരീരത്തിന് ചൂട് കൂടുകയും ചെയ്യുന്നു. കുട്ടികളെയാണ് രോഗം കൂടുതല്‍ ബാധിക്കുന്നത്. രോഗമുണ്ടായാല്‍ ഒട്ടും വൈകാതെ വിദഗ്ധ ചികിത്സ തേടുക എന്നതാണ് പ്രധാന പരിഹാര മാര്‍ഗം.
കൃത്യസമയത്ത് ചികിത്സ ആവശ്യമുള്ള രോഗമാണിത്. അല്ലാത്തപക്ഷം രോഗം തലച്ചോറിനെയും വൃക്കയെയും ബാധിക്കും.കുട്ടികളിലാണ് രോഗ സാധ്യത കൂടുതല്‍ എന്നത് കൊണ്ട് കുട്ടികളുടെ നഖം കൃത്യമായി വെട്ടി ഒതുക്കുന്നതും, ഭക്ഷണം കഴിക്കുമ്പോള്‍ കൈകഴുകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ അറിയിച്ചു.

ഷിഗല്ലെയെ തടയാനുള്ള മാർഗങ്ങൾ

തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.
പാകം ചെയ്യുന്നതിനും ഭക്ഷണത്തിനു മുമ്പും കൈ കഴുകുന്നത് ശീലമാക്കുക.
ശുചിമുറി ഉപയോഗിച്ചാല്‍ നിര്‍ബന്ധമായും കൈകള്‍ സോപ്പിട്ട് കഴുകുക.
പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ വൃത്തിയായി പാകം ചെയ്ത ഭക്ഷണമാണ് കഴിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക.
പൂര്‍ണമായും വേവിച്ച ഭക്ഷണം കഴിക്കുക.
ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക.
പഴകിയ ഭക്ഷണം ഒഴിവാക്കുക.
ഭക്ഷണം എപ്പോഴും അടച്ച് വെക്കുക.
ഈച്ചപോലുള്ള പ്രാണികളുടെ സമ്പര്‍ക്കം ഒഴിവാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button