Latest NewsKeralaNews

ഫീസിളവ്; വാഗ്ദാനവുമായി ഒരു വിഭാഗം സ്വാശ്രയ മെഡി. കോളജുകൾ

തിരുവനന്തപുരം: 50% വിദ്യാർഥികളെ കഴിഞ്ഞ വർഷത്തെ കുറഞ്ഞ ഫീസ് നിരക്കിൽ പഠിപ്പിക്കാൻ തയാറാണെന്നു വ്യക്തമാക്കി ഒരു വിഭാഗം സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റുകൾ. ഇതുമായി ബന്ധപ്പെട്ട് ഇവർ സർക്കാരിനെ സമീപിച്ചു. ഇക്കാര്യത്തിൽ പതിനഞ്ചോളം മെഡിക്കൽ കോളജുകൾ അഭിപ്രായ സമന്വയത്തിൽ എത്തിക്കഴിഞ്ഞതായി അവർ അറിയിച്ചു. ഇതു സംബന്ധിച്ചു തിങ്കളാഴ്ച മാനേജ്മെന്റുകളുമായി സർക്കാർ ചർച്ച നടത്തും. മുഴുവൻ സീറ്റിലും പ്രവേശനം നടത്താനുള്ള സർക്കാരിന്റെ അവകാശം നിലനിർത്തിത്തന്നെയാകും ചർച്ച.

ഈ വർഷത്തെ മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലേക്കുള്ള ആദ്യ അലോട്മെന്റ് 22നു മുമ്പും രണ്ടാമത്തെ അലോട്മെന്റ് ഓഗസ്റ്റ് 12നു ശേഷവും നടത്തും. ഓപ്ഷൻ റജിസ്ട്രേഷൻ 15ന് തുടങ്ങാനാണ് സാധ്യത. ഹൈക്കോടതിയിൽ മാനേജ്മെന്റുകൾ നൽകിയിരിക്കുന്ന കേസിൽ സ്റ്റേ വരികയാണെങ്കിൽ ആദ്യ ഘട്ടത്തിൽ സർക്കാർ, സർക്കാർ നിയന്ത്രിത സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളജുകളിലേക്കേ പ്രവേശനം നടത്തൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button