MollywoodLatest NewsKeralaCinemaNewsMovie SongsEntertainment

കേസ് പിന്‍വലിക്കുമോ? നടിയുടെ സഹോദരന്‍ പ്രതികരിക്കുന്നു

കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ പല വെളിപ്പെടുത്തലും പുറത്ത് വരുന്ന സാഹചര്യത്തില്‍ കേസില്‍ നിന്നും നടി പിന്‍മാറാന്‍ തയ്യാറെടുക്കുന്നു എന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ നടിയുടെ അര്‍ധ സഹോദരന്‍ രാജേഷ് ബി മേനോന്‍ രംഗത്തെത്തി. ഇങ്ങനെ ഒരു സംഭവമില്ല. ഒരു സെലിബ്രിറ്റിയ്ക്കിങ്ങനെ സംഭവിച്ചാല്‍ ഈ സമൂഹത്തിലെ സാധാരണക്കാരായ സ്ത്രീകള്‍ക്ക് എന്തെല്ലാം സംഭവിച്ചുകൂടാ എന്നും, അങ്ങിനെ അനിഷ്ടസംഭവങ്ങളെന്തെങ്കിലും സംഭവിച്ചാല്‍ തന്നെ പ്രതികരിക്കാനുള്ള ആര്‍ജ്ജവം സ്ത്രീകള്‍ കാണിക്കേണ്ടതുണ്ട് എന്നുള്ളതുകൊണ്ടും ഈ കേസില്‍ നിന്നും തങ്ങള്‍ പിന്മാറില്ലെന്ന് രാജേഷ് തീര്‍ത്ത്‌ പറയുന്നു.

രാജേഷിന്റെ വാക്കുകള്‍ ഇങ്ങനെ..”പല സുഹൃത്തുക്കളും ഇപ്പോഴും ചോദിക്കുന്നു. കേസില്‍ നിന്നും ഒഴിഞ്ഞു മാറുമോ എന്ന്. ഞാന്‍ ആവര്‍ത്തിച്ചു പറയുകയാണ്. പിന്മാറാനായിരുന്നു എങ്കില്‍ ഒരിക്കലും മുന്നിലേക്ക് വരുമായിരുന്നില്ല. നീതിയ്ക്കു വേണ്ടി ഏതറ്റം വരേയും പോകാന്‍ തയ്യാറാണ്.”

തന്റെ സഹോദരിയ്ക്ക് സംഭവിച്ച ദുരന്തം ഇനിയൊരു ചലച്ചിത്ര താരത്തിനും സംഭവിച്ചുകൂടാ എന്ന ചിന്തയ്ക്കപ്പുറത്ത്, ഒരു സെലിബ്രിറ്റിയ്ക്കിങ്ങിനെ സംഭവിച്ചാല്‍ ഈ സമൂഹത്തിലെ സാധാരണക്കാരായ സ്ത്രീകള്‍ക്ക് എന്തെല്ലാം സംഭവിച്ചുകൂടാ എന്നുള്ളതുകൊണ്ടുമാണ് ഈ കേസില്‍ നിന്നും ഞങ്ങള്‍ പിന്മാറില്ലെന്ന് ഉറപ്പിച്ചു പറയുന്നതെന്നും രാജേഷ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button