കോഴിക്കോട്: ഏറ്റവും കൂടുതല്‍ തുകയ്ക്ക് കരാർ ഒപ്പിട്ട താരമായി സന്ദേശ് ജിങ്കന്.ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സുമായി 3.8 കോടി രൂപയ്ക്ക് മൂന്നു വര്‍ഷത്തെ കരാറൊപ്പിട്ടതാണ് ജിങ്കനെ വിലപിടിപ്പുള്ള താരമാക്കി മാറ്റിയത്. ജിങ്കന് ഇന്ത്യയിലെ മികച്ച പ്രതിരോധ താരമാണെന്നും ബ്ലാസ്റ്റേഴ്സുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുള്ള. ഐ.എസ്.എല്‍ നാലാം സീസണില്‍ ജിങ്കനെ നിലനിര്‍ത്താനായതിൽ സന്തോഷമുണ്ടെന്നും ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ വരുണ്‍ ത്രിപുരനേനി വ്യക്തമാക്കി.
വെള്ളിയാഴ്ച്ച വരെയായിരുന്നു ഐ.എസ്.എല്‍ അടുത്ത സീസണിലേക്ക് നിലനിര്‍ത്തുന്ന രണ്ടു താരങ്ങളുടെ പേര് നല്‍കാനുള്ള അവസരം . തുടര്‍ന്ന് മലയാളി താരം സി.കെ വിനീതിനൊപ്പം ജിങ്കനെയും ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.
Post Your Comments