ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ മ്യാന്‍മര്‍ സൈനിക മേധാവി എട്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്നു. ജനറല്‍ മിന്‍ ഓങ്ക് ഹ്ലൈങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവരുമായി ചര്‍ച്ച നടത്തുവാനാണ് തീരുമാനം.ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമാണ് മ്യാന്‍മര്‍ സൈനിക മേധാവിയുടെ സന്ദര്‍ശനം.
അടുത്ത ആഴ്ച രാജ്യത്തെത്തുന്ന അദ്ദേഹത്തിന് ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങള്‍ മനസിലാക്കുന്നതിന് വിപുലമായ സൗകര്യങ്ങൾ ഇന്ത്യ ഒരുക്കിയിട്ടുണ്ട്. ചൈന ഈ നടപടിയെ ആശങ്കയോടെയാണ് കാണുന്നത്.അന്തര്‍ വാഹിനികളില്‍ നിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന ടോര്‍പിഡോകള്‍ കൈമാറുന്നതിന് 2400 കോടിയുടെ പുതിയ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പിടുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Post Your Comments