അയോധ്യ: നീണ്ട ഇടവേളക്കുശേഷം അയോധ്യയില്‍ രാമക്ഷേത്ര നിർമാണത്തിനായി കല്ലുകള്‍ കൊണ്ടുവന്നു തുടങ്ങിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. വിശ്വ ഹിന്ദു പരിക്ഷത്തിൻറെ നേതൃത്വത്തിലാണ് മൂന്ന് ലോറി ചുവന്ന കല്ലുകള്‍ അയോധ്യയിലെ രാംസേവക് പുരത്ത് എത്തിച്ചിരിക്കുന്നത്. അഖിലേഷ് യാദവ് സർക്കാരിന്‍റെ കാലത്ത് പ്രദേശത്ത് നിർമാണ സമഗ്രഗികൾ കൊണ്ടുവരുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു എന്നാൽ യോഗി സർക്കാർ യാതൊരു വിലക്കും ഏർപ്പെടുത്തിയിട്ടില്ല.
പ്രദേശത്ത് കല്ലുകളിൽ കൊത്തുപണികളുടെ ജോലികൾ പുരോഗമിക്കുകയാണ്. വി എച് പി യുടെ ഉപസംഘടനയായ രാമ ജന്മഭൂമി ന്യാസ് എന്ന സംഘടനയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സംഘടനയുടെ തലവൻ നൃത്യഗോപാൽദാസ് ബാബറി മസ്‌ജിദ് തകർത്ത കേസിലെ പ്രതികളിലൊരാളാണ്.
Post Your Comments