തിരുവനന്തപുരം :എസ്.ബി.ടി.-എസ്.ബി.ഐ. ലയനത്തിന്റെ പശ്ചാത്തലത്തില്‍ എസ്.ബി.ടി.യുടെ പഴയ ചെക്കുകളുടെ കാലാവധി സെപ്റ്റംബര്‍ 30-ന് അവസാനിക്കും.. എസ്.ബി.ടി. അക്കൗണ്ടുകളുള്ളവര്‍ സെപ്റ്റംബര്‍ 30-നുമുമ്പായി എസ്.ബി.ഐ.യുടെ ചെക്ക് ബുക്ക് വാങ്ങണമെന്ന് അധികൃതര്‍ അറിയിച്ചു.സെപ്റ്റംബർ 30 നു ശേഷം എസ്.ബി.ടി. ചെക്കുപയോഗിച്ചുള്ള ഇടപാടുകള്‍ നടത്താനാകില്ല.
ബാങ്കിന്റെ ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം കോഡ് (ഐ.എഫ്.എസ്.സി) മാറി. എസ്.ബി.ടി.ആര്‍. എന്നു തുടങ്ങുന്ന കോഡ് എസ്.ബി.ഐ.എന്‍. എന്നായി. ചെക്ക് ക്ലിയറിങ്ങിനുപയോഗിക്കുന്ന കോഡുകളും മാറിയിട്ടുണ്ട്. എസ്.ബി.ടി. ഉപഭോക്താക്കളില്‍ പകുതിയോളംപേര്‍ ഇതിനകം ചെക്ക് ബുക്ക് മാറ്റിവാങ്ങിയിട്ടുണ്ട്. പുതിയ ചെക്ക്ബുക്ക് ലഭിക്കാന്‍ പഴയ എസ്.ബി.ടി. ചെക്ക്ബുക്ക് ബാങ്കില്‍ തിരിച്ചേല്‍പ്പിക്കേണ്ട ആവശ്യമില്ല.
Post Your Comments