ജയ്പുർ: ഇന്ത്യൻ വ്യോമസേനയുടെ വിമാനം തകർന്നുവീണു. രാജസ്ഥാനിലാണ് സംഭവം. രാജസ്ഥാനിലെ ജോദ്പുർ ജില്ലയിലെ ബലേസറിലാണ് അപകടം നടന്നത്. അപകടത്തിൽനിന്നും പൈലറ്റുമാർ അദ്ഭുതകരമായി രക്ഷപെട്ടു.
എ മിഗ് 23 എന്ന പരിശീലന വിമാനമാണ് തകർന്നത്. പൈലറ്റും സഹപൈലറ്റും രക്ഷപെട്ടതായി വ്യോമസേന വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Post Your Comments