Latest NewsKeralaNewsNews Story

എൻജിനീയറിങ് രണ്ടാംഘട്ട അലോട്മെന്റിനു തുടക്കമായി

തിരുവനന്തപുരം : സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്ന എൻജിനീയറിങ്,ആർക്കിടെക്ച്ചർ,ഫാർമസി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്മെന്റിനു തുടക്കമായി. ഇതിനു ഒപ്പം പുതുതായി ഉൾപ്പെടുത്തുന്ന സ്വാശ്രയ ഫാർമസി കോഴ്സസുകളിലെ ബിഫാം കോഴ്സിലേക്കുകൂടി അലോട്മെന്റ് നടത്തുന്നതാണെന്നു പ്രവേശന കമ്മീഷണർ അറിയിച്ചു.

പ്രവേശന നടപടികൾ ഇങ്ങനെ

പ്രവേശന കമ്മിഷണറുടെ വെബ്സൈറ്റിലെ ഹോം പേജിൽ കൺഫോം ബട്ടൻ ക്ലിക്ക് ചെയ്ത് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം

∙ഇതിനുശേഷം ഹയർ ഓപ്ഷൻ പുനക്രമീകരണം, ആവശ്യമല്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളജ്–കോഴ്സ് എന്നിവയിലേക്ക് ഓപ്ഷനുകൾ നൽകണം

∙ഈ സൗകര്യം 06–07–2017 മുതൽ 09–07–2017 രാവിലെ 9 മണിവരെ ലഭ്യമാണ്

∙ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ പത്താം തീയതി വൈകുന്നേരം രണ്ടാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിക്കും

∙അലോട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിരിക്കുന്ന തുക 11–07–2017 മുതൽ 14–07–2017 വരെ എസ്ബിഐയുടെ തിരഞ്ഞെടുത്ത ശാഖകൾവഴിയോ ഓൺലൈനായോ അടയ്ക്കണം. ബാങ്ക് ശാഖകളുടെ ലിസ്റ്റ് സൈറ്റിൽ ലഭ്യമാണ്

∙ഫീസ്–ബാക്കി തുക അടച്ചതിനുശേഷം പതിനാലാം തീയതി അഞ്ചു മണിക്കു മുൻപായി വിദ്യാർഥി പ്രവേശനം നേടണം

∙വിദ്യാർഥികൾക്ക് സൗജന്യമായി ഓപ്ഷനുകൾ റജിസ്റ്റർ ചെയ്യുന്നതിന് ഇന്റർനെറ്റ് സൗകര്യമുള്ള ഫെസിലിറ്റേഷൻ സെന്ററുകൾ‍ സംസ്ഥാനത്തുടനീളം പ്രവർത്തിക്കും. ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ആദ്യഘട്ടത്തിൽ അലോട്മെന്റ് ലഭിച്ചവർ രണ്ടാംഘട്ട അലോട്മെന്റിനായി പരിഗണിക്കപ്പെടണമെങ്കിൽ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തിയിരിക്കണം

∙ആദ്യഘട്ടത്തിൽ അലോട്മെന്റ് ലഭിക്കാത്തവരും രണ്ടാംഘട്ട അലോട്ട്മെന്റിനായി പരിഗണിക്കണമെങ്കിൽ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം

∙ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരെ രണ്ടാംഘട്ട അലോട്മെന്റിനായി പരിഗണിക്കില്ല

∙ ഇവരുടെ ഹയർ ഓപ്ഷനുകൾ റദ്ദാകുന്നതിനാൽ ഭാവിയിലുള്ള ഓൺലൈൻ അലോട്മെന്റുകളും പരിഗണിക്കില്ല

∙ നിശ്ചിത തീയതിക്കകം ഫീസ് അടച്ചിട്ടുണ്ടെങ്കിൽ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരുടെ ഒന്നാംഘട്ടത്തിൽ ലഭിച്ച അലോട്മെന്റ് നിലനിൽക്കും

∙സ്വാശ്രയ ഫാർമസി കോളേജുകളുടെ ട്യൂഷൻ ഫീസ് 85,000രൂപ. എൻജിനീയറിങ്,ആർക്കിടെക്ചർ കോഴ്സുകളിൽ വിവിധ കോളേജുകളിലെ ഫീസ് വെബ്സൈറ്റിൽ ലഭ്യമാണ്

∙അലോട്ട്മെന്റ് ലഭിക്കുന്ന എസ് സി–എസ് ടി–ഒഇസി വിദ്യാർഥികളും ഫീസ് ആനുകൂല്യത്തിന് അർഹരായ വിദ്യാർഥികളും 1,000 രൂപ ഫീസ് അടച്ച് അലോട്ട്മെന്റ് അംഗീകരിക്കുന്നു എന്ന് ഉറപ്പാക്കണം

∙കേന്ദ്ര റഗുലേറ്ററി അഥോറിറ്റിയുടെ അംഗീകാരവും യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനുമുള്ള കോളേജുകളിലേക്കു മാത്രമാണു പ്രവേശന പരീക്ഷാ കമ്മിഷണർ അലോട്മെന്റ് നടത്തുന്നത്

∙വിവിധ കാരണങ്ങളാൽ റാങ്ക് ലിസ്റ്റുകളിൽ ഫലം തടഞ്ഞുവച്ചിട്ടുള്ള വിദ്യാർഥികൾക്കും ഓൺലൈനായി ഓപ്ഷൻ നൽകാം

∙എന്നാൽ, ഈ വിദ്യാർഥികൾ 08–07–2017ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി ഫലം പ്രസിദ്ധീകരിക്കുന്നതിനാവശ്യമായ രേഖകൾ പരീക്ഷാ കമ്മിഷണർക്ക് സമർപ്പിക്കണം

വിശദവിവരങ്ങൾക്ക്: www.cee-kerala.org

ഹെൽപ്പ് ലൈൻ–0471–2339101, 2339102, 2339103, 2339104

shortlink

Related Articles

Post Your Comments

Related Articles


Back to top button