കോട്ടയം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിക്ക് വിവാഹ ആശംസകളുമായി സിപിഎം എംഎൽഎ എ.എൻ.ഷംസീർ. ടി.പി കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിനാണ് ഷംസീർ വീട്ടിലെത്തിയത്. ഇന്ന് ഗ്രാമതി ജുമാ മസ്ജിദിലാണ് ഷാഫിയുടെ വിവാഹം. വെെകുന്നേരം നാലു മണിക്കൂർ നീളുന്ന വിവാഹ സൽക്കാരമാണ് ഷാഫിയുടെ വീട്ടിൽ നടക്കുക. ബുധാനാഴ്ച വൈകിട്ടാണ് ഷംസീർ ഷാഫിയുടെ വീട്ടിലെത്തിയത്.
ടി.പി വധക്കേസിലെ അഞ്ചാം പ്രതിയാണ് ഷാഫി. ചൊക്ലി പറന്പത്ത് വീട്ടിൽ കെ.കെ.മുഹമ്മദ് ഷാഫിക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് ഷാഫി ഇപ്പോൾ. വിവാഹത്തിനായി ഷാഫിക്ക് പരോൾ ലഭിച്ചിട്ടുണ്ട്.
ടി.പി കേസുമായി പാർട്ടിക്ക് ബന്ധമില്ലെന്നാണ് സിപിഎം നിലപാട്. അതേസമയം തന്നെ പാർട്ടി എംഎൽഎ തന്നെ കേസിലെ പ്രതികളിൽ ഒരാളുടെ വിവാഹത്തിന് എത്തിയത് സിപിഎമ്മിന് തലവേദനയായി മാറി.
Post Your Comments