
തിരുവനന്തപുരം : ദേവികുളം സബ് കളക്ടറെ മാറ്റാന്‍ തിടുക്കത്തില്‍ തീരുമാനം എടുത്തത് കഴിഞ്ഞ ദിവസം ഉണ്ടായ ഹൈക്കോടതി വിധിയുടെ ജാള്യം മാറ്റാനാണെന്ന വിലയിരുത്തലില്‍ സി.പി.ഐ നേതൃത്വം. മുഖ്യമന്ത്രിയുടേയും മന്ത്രിസഭയുടേയും നടപടിയില്‍ സാങ്കേതികമായ പിശകുകളൊന്നുമില്ലാത്തതിനാല്‍ ഇതിനെതിരെ പരസ്യമായി പ്രതികരിയ്‌ക്കേണ്ടെന്ന നിലപാടാണ് പാര്‍ട്ടിയിലുണ്ടായത്.
ഇന്നലെ സമാപിച്ച സി.പി.ഐ സംസ്ഥാന നിര്‍വ്വാഹകസമിതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തില്ല. എന്നാല്‍ മന്ത്രിസഭായോഗ തീരുമാനം വന്ന ശേഷം റവന്യൂ മന്ത്രിയുമായി നേതാക്കള്‍ ആശയവിനിമയം നടത്തി.
മൂന്നാര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നുള്ള സി.പി.ഐ തീരുമാനത്തിലുള്ള ക്ഷീണം കൂടി മറികടക്കാന്‍ സി.പി.എം തിടുക്കത്തിലെടുത്ത നടപടിയാണ് സ്ഥലം മാറ്റമെന്ന വിലയിരുത്തലാണ് പാര്‍ട്ടിയ്ക്കുള്ളത്.
ഹൈക്കോടതി വിധി പാര്‍ട്ടിയ്ക്കും റവന്യൂവകുപ്പിനും ഉണ്ടായ മേല്‍ക്കൈ ഊന്നി പറഞ്ഞ് സി.പി.ഐ മുഖപത്രം മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. മന്ത്രി ഇ.ചന്ദ്രശേഖരനെ മാറ്റണമെന്ന സി.പി.എം എം.എല്‍.എ എസ്. രാജേന്ദ്രന്റെ പ്രതികരണത്തേയും അദ്ദേഹത്തിന്റെ പേര് പറയാതെ പത്രത്തില്‍ പരിഹസിച്ചിരുന്നു.
Post Your Comments