കൊല്ലം: സംസ്ഥാനത്ത് സപ്ലൈകോ കേന്ദ്രങ്ങള്‍ അടച്ചിടാനുള്ള നീക്കം ശക്തം. ജി.എസ്.ടി അടിസ്ഥാനമാക്കി ബില്ലിങ് സോഫ്റ്റ്വെയര് പുതുക്കാത്തതിനാല്‍ ഇതിനകം തന്നെ സപ്ലൈകോയിലെ വിതരണം പ്രതിസന്ധിയിലാണ്. പല ആവശ്യസാധനങ്ങളും വിൽക്കാൻ കഴിയുന്നില്ല. മൂന്നു ദിവസത്തിനുള്ളിൽ നാലരക്കോടി രൂപയുടെ നഷ്ടമാണ് സപ്ലൈകോ നേരിടുന്നത്.
സപ്ലൈകോ, മാവേലി സ്റ്റോര്‍, പീപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ അങ്ങനെ സംസ്ഥാനത്ത് 1400 വിതരണ കേന്ദ്രങ്ങളാണുള്ളത്. ജി.എസ്.ടി നടപ്പാക്കുന്നതിനുള്ള ബില്ലിങ് സോഫ്റ്റ്വെയര് സപ്ലൈകോ ഇതുവരെ തയ്യാറാക്കിയിട്ടില്ല. നിലവിൽ എം.ആര്.പിയില്‍ നിന്നും നിശ്ചിത ശതമാനം വില കുറച്ചാണ് സപ്ലൈകോ പല വസ്തുക്കളും വില്‍ക്കുന്നത്. ജി.എസ്.ടിയില്‍ ഓരോ ഉല്‍പ്പന്നത്തിനും വെവ്വേറെ നികുതിയാണ്. ഇതു കാരണം പലതിനും എം.ആര്.പിയേക്കാള്‍ വില കൂടും. ചിലതിന് വില കുറയും. ഈ വ്യത്യാസമനുസരിച്ചുള്ള ബില്ലിങ് സോഫ്റ്റ്വെയര് തയ്യാറാക്കിയിട്ടില്ല. പരമാവധി മൂന്ന് ദിവസം കൊണ്ട് സോഫ്റ്റ്വെയര് പരിഷ്കരിക്കുമെന്നാണ് സപ്ലൈകോ അധികൃതർ അറിയിച്ചു.
Post Your Comments