Latest NewsNewsGulf

ജിസിസി അംഗമായിരുന്ന ഖത്തറിന് വീണ്ടും തിരിച്ചടി നൽകി സൗദിയെ അനുകൂലിക്കുന്ന രാജ്യങ്ങൾ

ദോഹ: ഖത്തറിന് ഉപരോധമേർപ്പെടുത്തിയ നാല് അയൽ രാജ്യങ്ങളിലെ വിദേശ കാര്യമന്ത്രിമാർ ഇന്ന് കെയ്‌റോയിൽ നടത്തിയ യോഗത്തിൽ ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധം തുടരാൻ സൗദി അനുകൂല രാജ്യങ്ങൾ തീരുമാനിക്കുകയുണ്ടായി . തങ്ങൾ നൽകിയ ഉപാധികൾ സംബന്ധിച്ച് ഖത്തർ കുവൈറ്റിന് കൈമാറിയ വിശദീകരണത്തെ അടിസ്ഥാനമാക്കി നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിൽ ഉപരോധം തുടരാൻ തീരുമാനിക്കുകയായിരുന്നു.

ഖത്തര്‍ നിലപാട് മയപ്പെടുത്തമെന്ന് പാശ്ചാത്യരാജ്യങ്ങള്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇതിനൊന്നും ഖത്തര്‍ വഴങ്ങിയില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇന്നലെ വൈകീട്ടു ദോഹയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മളനത്തിലും ഉപാധികൾ അംഗീകരിക്കില്ലെന്ന നിലപാട് ഖത്തർ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. ഭീകരപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നതായി ആരോപിച്ച് ജൂൺ 5നാണ് മറ്റു രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button