Latest NewsInternational

ദുബായില്‍ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് ചില സുപ്രധാന അറിയിപ്പ്.

ദുബായ്: ദുബായില്‍ പാര്‍ക്കിംഗ് ബേകള്‍ ഇനി ക്യാമറയുടെ നിരീക്ഷണത്തില്‍. ബേകളുടെ പ്രവര്‍ത്തനവും ക്യാമറകളാകും നിര്‍വഹിക്കുക. നഗരത്തിന്റെ വിവിധഭാഗങ്ങളിലുള്ള ബേകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഏകോപിപ്പിക്കുകയും, ഇലക്ട്രോണിക് രീതിയില്‍ ടിക്കറ്റുകള്‍ നല്‍കുകയും ചെയ്യുമെന്ന് അബുദാബിയിലെ ഇന്റഗരേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ അറിയിച്ചു. പുതിയ ട്രാഫിക് നിയമങ്ങളും ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമം പ്രകാരം ആദ്യ 10 മിനിറ്റിന് പാര്‍ക്കിംഗ് ഫീസ് തികച്ചും സൗജന്യമായിരിക്കും. മാത്രമല്ല കൃത്യമായി വാഹനം പാര്‍ക്കിംഗ് ചെയ്യാത്തവരില്‍ നിന്നും പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button