ന്യൂഡൽഹി: ടാറ്റാ ഫിനാൻസ് മുൻ എംഡി ആത്മഹത്യ ചെയ്തു. ടാറ്റാ ഫിനാൻസ് മുൻ മാനേജിംഗ് ഡയറക്ടർ ദിലീപ് പെൻഡ്സെയാണ് ജീവനൊടുക്കിയത്. മുംബൈയിലായിരുന്നു സംഭവം. ബുധനാഴ്ച ഉച്ചയോടെയാണ് ദിലീപിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ദിലീപ് താമസിക്കുന്ന പാർപ്പിടസമുച്ചയത്തിൽ താഴത്തെ നിലയിലെ ഓഫീസിലായിരുന്നു സംഭവം. വ്യക്തിപരമായ കാരണങ്ങളാലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാകുറിപ്പിൽ പറയുന്നു.
Post Your Comments