കൊച്ചി: സ്ത്രീവിരുദ്ധമായ പരമാർശവുമായി അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപി. ചലച്ചിത്ര മേഖലയിൽ മോശം സ്ത്രീകൾ മാത്രമാണ് കിടപ്പറ പങ്കിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മലയാളത്തിലെ നടിമാരിൽ പലരും തങ്ങൾക്കു നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയതിനെ പറ്റി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി നൽകുമ്പോഴാണ് അദ്ദേഹം വിവാദ പരമാർശം നടത്തിയത്.ചലച്ചിത്ര മേഖലയിൽ ലൈംഗിക പീഡനങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തെ പറ്റി ചോദിച്ചപ്പോൾ താൻ നേരിട്ടു സുരക്ഷ ഒരുക്കണോ. സംഭവം നടക്കുന്ന സമയത്ത് ഞങ്ങൾ ആരും വാഹനത്തിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ വിമർശനവുമായി സംവിധായകൻ രാജസേനനും യുവജന കമ്മീഷൻ ചെയർമാൻ ചിന്താ ജെറോം,പന്തളം സുധാകരൻ, കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ എന്നിവർ ഏഷ്യാനെറ്റ് ന്യൂസ് ഔറിൽ രംഗത്തുവന്നു. വലിയ വിമർശനങ്ങളാണ് ഇന്നസെന്റ് പരിപാടിയിൽ നേരിട്ടത്.
Post Your Comments