ന്യൂയോർക്ക്: പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറാനുള്ള ട്രംപിന്റെ തീരുമാനത്തെ ശക്തമായി എതിർത്തു പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്‌സ്. ഭൂമിയെ തിരിച്ചു വരാനാകാത്ത വിധത്തിൽ ശുക്രനാക്കി മാറ്റുകയാണ് ട്രംപ് എന്നാണ് അമേരിക്കയുടെ തീരുമാനത്തോട് അദ്ദേഹം പ്രതികരിച്ചത്. ഉടമ്പടിയിൽ നിന്നും വിട്ടു നിൽക്കുന്നതിനുള്ള അമേരിക്കയുടെ തീരുമാനം ആഗോള താപന൦ തടയാനാകാത്ത സാഹചര്യത്തിലേക്ക് നയിക്കുമെന്നും വരും തലമുറയ്ക്ക് ഭൂമി നഷ്ട്ടമാകുന്നതിലേക്ക് കാര്യങ്ങൾ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക പാരീസ് ഉടമ്പടിയില്‍നിന്ന് പിന്മാറുന്നത് സുന്ദരമായ ഈ ഗ്രഹത്തെ തകര്‍ക്കും എന്നും പ്രകൃതിയെ നാശത്തിന്റെ വക്കിലെത്തിക്കും എന്നും ജന്മദിനത്തില്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹോക്കിങ്‌സ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞമാസമാണ് ട്രംപ് പാരീസ് ഉടമ്പടിയില്‍നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. പാരീസ് ഉടമ്പടി ചില രാജ്യങ്ങള്‍ക്ക് മാത്രമേ ഗുണം ചെയ്യൂവെന്നും അമേരിക്കയുടെ കല്‍ക്കരി വ്യവസായ മേഖല തകര്‍ക്കുന്നതാണ് ഉടമ്പടിയെന്നുമായിരുന്നു ട്രംപിന്റെ വാദം.
Post Your Comments