Latest NewsGulf

സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത

റിയാദ്: സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കഫാല മാറ്റത്തിന് അനുമതി. ഗാര്‍ഹിക തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് തൊഴിലുടമയുടെ അനുമതി കൂടാതെ മറ്റൊരു തൊഴിലുടമയുടെ പേരിലേക്ക് മാറ്റുന്നത് സംബന്ധിച്ച തീരുമാനമാണ് ഉണ്ടായിരിക്കുന്നത്.

തൊഴില്‍, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ച്ചയായോ അല്ലാതെയോ മൂന്നു മാസത്തെ വേതനം വിതരണം ചെയ്യുന്നതിന് തൊഴിലുടമ കാലതാമസം വരുത്തിയാല്‍ തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിന് അനുവദിക്കും. എയര്‍പോര്‍ട്ടുകളില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ സ്പോണ്‍സര്‍ സ്വീകരിക്കാതിരുന്നാലും സ്പോണ്‍സര്‍ഷിപ്പ് മറ്റൊരാളുടെ പേരിലേക്ക് മാറ്റാനും സാധിക്കുന്നതാണ്.

സൗദിയിലെത്തി പതിനഞ്ചു ദിവസത്തിനകം തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അഭയ കേന്ദ്രത്തില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ സ്വീകരിക്കാതിരുന്നാലും ഇഖാമയുണ്ടാക്കി കൊടുക്കാതിരുന്നാലും കാലാവധി അവസാനിച്ച് 30 ദിവസം പിന്നിട്ട് ഇഖാമ പുതുക്കി നല്‍കാതിരുന്നാലും തൊഴിലുടമയുടെ അനുമതി കൂടാതെ ഗാര്‍ഹിക തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മറ്റു തൊഴിലുടമകളുടെ പേരിലേക്ക് മാറ്റുന്നതിന് സാധിക്കുന്നതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button