ബെംഗളൂരു: കര്‍ണാടകത്തില്‍ കലബുറഗിയിലെ മിനി വിധാന്‍സൗധ മാറ്റാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പൊതുതാത്പര്യഹര്‍ജി നല്‍കിയ മലയാളി വിവരാവകാശ പ്രവര്‍ത്തകന്‍ ടി.ജെ. എബ്രഹാമിന് സുപ്രീംകോടതി 25 ലക്ഷം രൂപ പിഴവിധിച്ചു. പൊതുതാത്പര്യഹര്‍ജി സംവിധാനം ദുരുപയോഗം ചെയ്തെന്നും കോടതിയുടെ സമയം കളയുന്നതാണ് ഹര്‍ജിയെന്നും കോടതിച്ചെലവിലേക്ക് 25 ലക്ഷം രൂപ പിഴയായി അടയ്ക്കണമെന്നും ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ സുപ്രീംകോടതി വ്യക്തമാക്കി.
പണം സുപ്രീംകോടതി രജിസ്ട്രിയില്‍ നിക്ഷേപിക്കണമെന്നും നിര്‍ദേശിച്ചു. ജില്ലാഭരണ ആസ്ഥാനമന്ദിരമാണ് മിനി വിധാന്‍സൗധ. കലബുറഗിയിലെ മിനി വിധാന്‍സൗധ ആറുകിലോമീറ്റര്‍ അപ്പുറത്തേക്ക് മാറ്റാന്‍ സര്‍ക്കാര്‍ തിരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് ടി.ജെ. എബ്രഹാം പൊതുതാത്പര്യഹര്‍ജി നല്‍കിയത്. ഭരണസൗകര്യത്തിനുവേണ്ടി ആസ്ഥാനമന്ദിരം മാറ്റുന്നത് പൊതുതാത്പര്യത്തെ ഹനിക്കുന്നതാണെന്ന് കരുതാന്‍കഴിയില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
Post Your Comments