Latest NewsInternational

ഏഴ് ലക്ഷം ദിര്‍ഹംസ് വിലയുള്ള വാഹനം 200 കിലോമീറ്റര്‍ സ്പീഡില്‍ അപകടം സംഭവച്ചിപ്പോള്‍ ഓടിച്ച ഡ്രൈവര്‍ക്കും യാത്രക്കാരനും സംഭവിച്ചത്.

മണിക്കൂറില്‍ 204 കിലോമീറ്റര്‍ വേഗതയില്‍ ചീറിപ്പായാന്‍ കഴിയുന്ന സൂപ്പര്‍ കാറായ മെക് ലറെന്‍ 570എസ് കാറാണ് അപകടത്തില്‍പ്പെട്ടത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ പറന്നെത്തിയ കാര്‍ ഒരു വീട്ടിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. എന്നാല്‍ ഇടിച്ച് ചിന്നിച്ചിതറിയ കാറില്‍ നിന്നും ഡ്രൈവറും യാത്രക്കാരനും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കാര്‍ ഇടിക്കുക മാത്രമല്ല ഇടിയുടെ ആഘാതത്തില്‍ കാര്‍ മൊത്തമായി കത്തി നശിക്കുകയും ചെയ്തു. ഇതില്‍ നിന്നുള്ള രക്ഷപ്പെടല്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. 0 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലെത്താന്‍ മെക് ലറെന്‍ കാറിന് വേണ്ടത് വെറും 3.1 സെക്കന്റ് മാത്രമാണ്. സുരക്ഷയ്ക്കും ഏറെ പ്രാധാന്യം നല്‍കുന്ന ഈ കാര്‍ കത്തി നശിച്ചത് അത്ഭുതത്തോടെ നോക്കി കാണുകയാണ് മെക് ലറെന്‍ ആരാധകര്‍.

shortlink

Post Your Comments


Back to top button