തിരുവനന്തപുരം: പോലീസ് ജോലി സേവനമായി കണ്ട് പൊതുജനങ്ങളോട് ഇടപഴകണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം. പോലീസ് ജോലി ഒരു തൊഴിലെന്നതിലുപരി ഒരു സേവനമാണ്.
ചുമതലയേറ്റശേഷം കോണ്‍സ്റ്റബിള്‍മാരും സിവില്‍ പോലീസ് ഓഫീസര്‍മാരും മുതല്‍ ഡി.ജി.പി. റാങ്കില്‍ വരെയുള്ള പോലീസുദ്യോഗസ്ഥര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് ഈ നിര്‍ദ്ദേശം. ജാതി, മത, വര്‍ഗ്ഗ, വര്‍ണ. വിവേചനങ്ങള്‍ കൂടാതെ നിയമപരമായും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയിലും വേണം പോലീസ് ഉദ്യോഗസ്ഥര്‍ പെരുമാറേണ്ടത്.
സംസ്ഥാന പോലീസിലെ സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ സംസ്ഥാന പോലീസ് മേധാവി വരെയുള്ളവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ പ്രവര്‍ത്തിച്ച് പോലീസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും ജനോപകാരപ്രദവുമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
Post Your Comments