യു.എ.ഇ: കഴിഞ്ഞവര്‍ഷം വേനല്‍ക്കാലം ആരംഭിച്ചത് മുതല്‍ യുഎഇയില്‍ 961 റോഡ് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 170 പേര്‍ മരിക്കുകയും, 1213 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കണക്കുപ്രകാരം വേനല്‍ക്കാലത്താണ് ഇത്രയധികം അപകടങ്ങള്‍ നടക്കുന്നത്. 2016ലെ വേനല്‍ക്കാലത്ത് റോഡ് അപകടങ്ങളില്‍ 20 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വിവിധ ബോധവല്‍ക്കരണ പദ്ധതികളുമായി മുന്നോട്ട് വന്നിരിക്കുകയാണ് അധികൃതര്‍. ഇതിനായി സമ്മര്‍ വിത്തൗട്ട് ആക്‌സിഡന്റ്‌സ് എന്ന പേരിലാണ് ബോധവല്‍ക്കരണ പരിപാടി. എത്രയും വേഗം പദ്ധതി ആരംഭിക്കും. ഇരുചക്ര യാത്രക്കാര്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും, നിയമം പാലിച്ചുമാത്രം വാഹനം ഓടിക്കണമെന്നും ജനറല്‍ ട്രാഫിക് കോര്‍ഡിനേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഗയ്ത്ത് ഹസന്‍ അല്‍ സാബി പറഞ്ഞു.
Post Your Comments