Latest NewsNewsInternational

ഡാന്‍സ് പാര്‍ട്ടി നടത്തിയ 50 പേരെ അറസ്റ്റ് ചെയ്തു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഹോട്ടലില്‍ നിന്ന് ഡാന്‍സ് പാര്‍ട്ടിക്കെത്തിയ 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടല്‍ ഉടമസ്ഥനും മാനേജരും അറസ്റ്റ് ചെയ്തവരില്‍ ഉള്‍പ്പെടും. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ടിട്ടുണ്ട്.കുറേ പുരുഷന്മാരും സ്ത്രീകളും പുക വലിക്കുകയും ഉച്ചഭാഷിണി ഉപയോഗിച്ച്‌ സംഗീതം ആലപിക്കുകയും അശ്‌ളീല ചേഷ്ടകൾ കാണിക്കുകയും ചെയ്‌തെന്നാണ് പരാതി.

മത പുരോഹിതര്‍ ഇടപെട്ടതിനെ തുടര്‍ന്ന് മെയില്‍ ലാഹോറില്‍ നടന്ന പാര്‍ട്ടി നിർത്തി വെച്ചിരുന്നെങ്കിലും വീണ്ടും ഇത് ആവർത്തിക്കുകയായിരുന്നു. പൊലീസ് അനുമതിയോടെയാണ് തങ്ങള്‍ പരിപാടി നടത്തുന്നതെന്നായിരുന്നു സംഘാടകരുടെ പക്ഷം.

shortlink

Post Your Comments


Back to top button