ന്യൂഡല്‍ഹി: പാക് ഭീകരര്‍ രാജ്യത്ത് ആക്രമണം നടത്താന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന് ബുര്‍ഹാന്‍ വാനിയുടെ പേരില്‍ ജമ്മു കശ്മീരില്‍ പരക്കെ അക്രമം അഴിച്ചുവിടാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായാണ് വിവരം. വാനി കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയുന്നതിനോടനുബന്ധിച്ചാണ് ആക്രമണത്തിന് ഭീകരര്‍ ആസൂത്രണം നടത്തുന്നത്. ജൂലൈയിലെ ആദ്യ ആഴ്ചകളില്‍ തന്നെ ഒളിത്താവളം വിട്ട് ഭീകരാക്രമണം നടത്തണമെന്ന് പാക് ഭീകര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം .
വാനി കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയുന്നതിനോടനുബന്ധിച്ച് ജമ്മുവിലും പരിസര പ്രദേശങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടത്തുന്നുണ്ട് ഇതില്‍ നുഴഞ്ഞുകയറി ആക്രമണങ്ങള്‍ നടത്തണമെന്നും ഭീകരര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരാഴ്ച്ച നീളുന്ന പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് ഭീകര സംഘടനകളുടെ കൂട്ടായ്മ്മയായ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ നേതാവ് സെയ്ദ് സലാഹുദീന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
എന്നാല്‍ പ്രതിഷേധത്തിന്റെ മറവില്‍ ഭീകരാക്രമണങ്ങള്‍ തന്നെയാണ് ഭീകരര്‍ ലക്ഷ്യമിടുന്നത്. ജനകീയ പ്രതിഷേധമെന്ന പേരില്‍ കശ്മീരിലെ വിഘടനവാദി യുവാക്കള്‍ നടത്തുന്ന സൈന്യത്തിനു നേരെയുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ ഇതോടകം തന്നെ പരിശീലനം സിദ്ധിച്ച ഭീകരര്‍ നുഴഞ്ഞു കയറിയതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
ഇതിനു പുറമേ ശൈത്യകാലത്തിനു ശേഷം കശ്മീരിലേക്ക് നുഴഞ്ഞുകയറിയ ഭീകരരോട് ഒളിത്താവളങ്ങള്‍ വിട്ട് ആക്രമണം നടത്താന്‍ പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരകേന്ദ്രങ്ങള്‍ നിര്‍ദ്ദേശം നല്‍കിയതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. ജൂലൈ ആദ്യ രണ്ടു വാരങ്ങളില്‍ ഇത്തരത്തില്‍ ആക്രമണം നടത്തണമെന്നാണ് ആഹ്വാനം.
ബുര്‍ഹാന്‍ വാനിയുടെ ജീവനു പകരം എന്ന രീതിയിലാവണം ഭീകരാക്രമണങ്ങള്‍. അടുത്തിടെ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്നാണ് ഇതു സംബന്ധിച്ച സൂചനകള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ചത്. എന്നാല്‍ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കര്‍ശന സുരക്ഷാ സജ്ജീകരണങ്ങളാണ് സൈന്യം കൈകൊണ്ടിട്ടുള്ളത്.
Post Your Comments