റാഞ്ചി: പശുവിറച്ചി കടത്തിയെന്നാരോപിച്ച് അടിച്ചുകൊന്ന സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബിജെപി നേതാവും ഉള്‍പ്പെടുന്നു. ജാര്‍ഖണ്ഡിലാണ് സംഭവം നടന്നത്. രാംഗഡിലെ ബി.ജെ.പി മീഡിയ സെല്ലിലെ നിത്യാനന്ദ് മാഹ്തോയാണ് അറസ്റ്റിലായ ബിജെപി നേതാവ്.
ഇയാളെ കൂടാതെ സന്തോഷ് സിങ്ങിനെയും പോലീസ് അറസ്റ്റ് ചെയ്തു. കുറ്റാരോപിതനായ ഛോട്ടു റാണ എന്ന വ്യക്തി രാംഗഡ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. മൂന്നു പേരെയും ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ എടുത്തു.
വാഹനത്തില്‍ ബീഫ് കൊണ്ടുപോയെന്ന് ആരോപിച്ച് അലിമുദിന് എന്ന അസ്ഹര്‍ അന്‍സാരിയെ ജനക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ജാര്‍ഖണ്ഡിലെ മര്‍ദിച്ചതിന് പിന്നാലെ വാഹനത്തിന് തീയിടുകയുമായിരുന്നു.
Post Your Comments