ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറിയിലെ അവസാന വാക്ക് ഇനി ‘സിസിവ’ (zyzzyva) ആണ്. ഡിക്ഷണറിയിലെ അക്ഷരമാലാക്രമത്തിലുള്ള പദവിന്യാസത്തില്‍ ‘സിതം’ (zytham) എന്ന വാക്കാണ് ‘സിസിവ’യ്ക്കു വേണ്ടി വഴിമാറിക്കൊടുത്തത്. ഇംഗ്ലീഷ് ഭാഷയിലെ പദങ്ങളുടെ ഔദ്യോഗികരേഖയാണ് ഒ ഇ ഡി. പ്രശസ്ത എന്റമോളജിസ്റ്റായ തോമസ് ലിങ്കണ് കാസി ജൂനിയര്‍ 1922 ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലാണ് ‘സിസിവ’ എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത്. സൗത്ത് അമേരിക്കയില്‍ കാണപ്പെടുന്ന ഒരുതരം ചെള്ളാണ് ‘സിസിവ’. ഈജിപ്തില്‍ ധാന്യം കൊണ്ടുണ്ടാക്കുന്ന ബിയറിനാണ് ‘സിതം’ എന്നു പറയുന്നത്. പത്ത് വര്‍ഷമായി ഒ ഇ ഡിയിലെ അവസാനപദമെന്ന പ്രത്യേകത ‘സിത’ത്തിനായിരുന്നു.
വര്‍ഷത്തില്‍, മൂന്നുമാസത്തിലൊരിക്കല്‍ നടക്കുന്ന നിഘണ്ഡു നവീകരിക്കലിലാണ് പുതിയപദങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. വാക്കുകളും പ്രയോഗങ്ങളും ഉള്‍പ്പെടെ 600 ഓളം പുതിയ അതിഥികളാണ് ഒ ഇ ഡിയിലെത്തിയത്. ടെന്നീസുമായി ബന്ധപ്പെട്ട നിരവധി പദങ്ങളും ഇക്കുറി ഒ ഇ ഡിയില്‍ ഇടം പിടിച്ചിട്ടുണ്ട്.
കായികവിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന അച്ഛന്/അമ്മ എന്ന അര്‍ഥത്തില്‍ പ്രയോഗിക്കുന്ന ‘ടെന്നീസ് ഡാഡ്’, ‘ടെന്നീസ് മദര്‍’, ‘കോണ്ടിനെന്റല് ഗ്രിപ്പ്’ തുടങ്ങിയവ ഇക്കൂട്ടത്തില്നിന്നുള്ളവയാണ്. മാത്രമല്ല ‘തിങ്’, ‘വോക്ക്’ തുടങ്ങിയ പദങ്ങളും പുതിയ അര്‍ഥങ്ങളോടെ ഡിക്ഷണറിയില്‍ ചേര്‍ത്തിട്ടുണ്ട്.
Post Your Comments