Latest NewsIndia

ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയിലെ അവസാന വാക്ക് ഇനി ഇതാണ്

ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറിയിലെ അവസാന വാക്ക് ഇനി ‘സിസിവ’ (zyzzyva) ആണ്. ഡിക്ഷണറിയിലെ അക്ഷരമാലാക്രമത്തിലുള്ള പദവിന്യാസത്തില്‍ ‘സിതം’ (zytham) എന്ന വാക്കാണ് ‘സിസിവ’യ്ക്കു വേണ്ടി വഴിമാറിക്കൊടുത്തത്. ഇംഗ്ലീഷ് ഭാഷയിലെ പദങ്ങളുടെ ഔദ്യോഗികരേഖയാണ് ഒ ഇ ഡി. പ്രശസ്ത എന്റമോളജിസ്റ്റായ തോമസ് ലിങ്കണ്‍ കാസി ജൂനിയര്‍ 1922 ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലാണ് ‘സിസിവ’ എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത്. സൗത്ത് അമേരിക്കയില്‍ കാണപ്പെടുന്ന ഒരുതരം ചെള്ളാണ് ‘സിസിവ’. ഈജിപ്തില്‍ ധാന്യം കൊണ്ടുണ്ടാക്കുന്ന ബിയറിനാണ് ‘സിതം’ എന്നു പറയുന്നത്. പത്ത് വര്‍ഷമായി ഒ ഇ ഡിയിലെ അവസാനപദമെന്ന പ്രത്യേകത ‘സിത’ത്തിനായിരുന്നു.

വര്‍ഷത്തില്‍, മൂന്നുമാസത്തിലൊരിക്കല്‍ നടക്കുന്ന നിഘണ്ഡു നവീകരിക്കലിലാണ് പുതിയപദങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. വാക്കുകളും പ്രയോഗങ്ങളും ഉള്‍പ്പെടെ 600 ഓളം പുതിയ അതിഥികളാണ് ഒ ഇ ഡിയിലെത്തിയത്. ടെന്നീസുമായി ബന്ധപ്പെട്ട നിരവധി പദങ്ങളും ഇക്കുറി ഒ ഇ ഡിയില്‍ ഇടം പിടിച്ചിട്ടുണ്ട്.
കായികവിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന അച്ഛന്‍/അമ്മ എന്ന അര്‍ഥത്തില്‍ പ്രയോഗിക്കുന്ന ‘ടെന്നീസ് ഡാഡ്’, ‘ടെന്നീസ് മദര്‍’, ‘കോണ്ടിനെന്റല്‍ ഗ്രിപ്പ്’ തുടങ്ങിയവ ഇക്കൂട്ടത്തില്‍നിന്നുള്ളവയാണ്. മാത്രമല്ല ‘തിങ്’, ‘വോക്ക്’ തുടങ്ങിയ പദങ്ങളും പുതിയ അര്‍ഥങ്ങളോടെ ഡിക്ഷണറിയില്‍ ചേര്‍ത്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button