ഡല്‍ഹി: ഡല്‍ഹിയിലെ മെക് ഡൊണാള്‍ഡ്സിന്റെ 43 ഔട്ട്ലെറ്റുകളാണ് ഇന്ന് അടച്ചുപൂട്ടിയത്. പാര്‍ട്ട്നര്‍മാര്‍ തമ്മിലുള്ള തര്‍ക്കമാണ് ഔട്ട്ലെറ്റുകള് അടച്ചുപൂട്ടാന്‍ കാരണം. ഡല്‍ഹിയില്‍ ആകെ 55 ഔട്ട്ലെറ്റുകളാണ് മെക് ഡൊണാള്ഡ്സിനുള്ളത്. അതില്‍ 43 എണ്ണമാണ് അടച്ചുപൂട്ടിയത്. ഇതുമൂലം 1700 ഓളം തൊഴിലാളികള്‍ക്കാകും തൊഴില്‍ നഷ്ടപ്പെടുക.
ഇന്ത്യയില്‍ വ്യവസായിയായ വിക്രം ബക്ഷിയും മെക് ഡൊണാള്‍ഡ്സും തമ്മില്‍ 50-50 എന്ന രീതിയിലാണ് ബിസിനസുള്ളത്. ഔട്ട്ലെറ്റുകള് അടച്ചുപൂട്ടുന്നത് തനിക്ക് താല്പര്യമുണ്ടായിട്ടല്ലെന്നും, അടയ്ക്കാതെ മറ്റ് വഴിയില്ലെന്നുമാണ് ബക്ഷി അറിയിച്ചത്. 168 ഹോട്ടലുകളാണ് ബക്ഷിക്കുള്ളത്.
Post Your Comments