തിരുവനന്തപുരം: നിലവിലെ ഡിജിപി ടിപി സെന്‍കുമാര്‍ പടിയിറങ്ങുകയാണ്. ജൂണ്‍ 30 വരെയാണ് സെന്‍കുമാറിന്റെ കാലാവധി. കോടതി വിധിയോടെ ഡിജിപി സ്ഥാനത്തേക്ക് തിരിച്ചെത്തിയ സെന്‍കുമാര്‍ സന്തോഷവാനാണ്. സര്‍ക്കാരിന്റെ ധാര്ഷ്ഠ്യത്തിന് മുന്നില്‍ തനിക്ക് അര്‍ഹതപ്പെട്ട സ്ഥാനം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തില്‍. എന്തൊക്കെയാണെങ്കിലും സെന്‍കുമാറിന്റെ പടിയിറങ്ങലിന് ശേഷം ഡിജിപി സ്ഥാനത്തേക്ക് പുതിയ മേധാവിയെ കണ്ടെത്താന്‍ സര്‍ക്കാരിന് മറ്റൊന്ന് ആലോചിക്കേണ്ട കാര്യമുണ്ടായില്ല. അത് മറ്റാരുമല്ല പിണറായിയുടെ പ്രിയങ്കരനായ ലോക്നാഥ് ബെഹ്റ തന്നെ.
സീനിയോറിറ്റി കൊണ്ട് ബെഹ്റയ്ക്ക് എതിരാളിയായി നില്ക്കുന്ന ജേക്കബ് തോമസിനെ പിന്തള്ളിയാണ് ബെഹ്റ വീണ്ടും ഡിജിപി സ്ഥാനത്തേക്ക് വന്നത്.ഇന്നലെ ചേര്‍ന്ന ഡിജിപി നിയമന സമിതി ബെഹ്റയുടെ പേര് നിര്‍ദ്ദേശിച്ചിരുന്നു. ജേക്കബ് തോമസിനെ ഒഴിവാക്കിക്കൊണ്ട് തന്നെയാണ് ബെഹ്റയെ നിയമിച്ചത്. ബെഹ്റ മുന്‍പ് പോലീസ് മേധാവി ആയിരുന്നപ്പോള്‍ തന്നെ കോടതിയുടെ പല വിമര്‍ശനങ്ങളും നേരിട്ടുള്ളതാണ്. അഴിമതിക്കെതിരെ പോരാടുന്ന ജേക്കബ് തോമസിനെ ഒഴിവാക്കി ബെഹ്റയെ നിയമിച്ചതിലെ സര്‍ക്കാരിന്റെ ലക്ഷ്യം മനസിലാക്കേണ്ടതുണ്ട്.
സീനിയോറിറ്റി പരിഗണിക്കുകയാണെങ്കില്‍ ബെഹ്റയെക്കാള്‍ ജേക്കബ് തോമസിനാണ് നറുക്ക് വീഴേണ്ടത്. എന്നാല്‍ പാര്‍ട്ടിക്കും, മുഖ്യമന്ത്രി പിണറായി വിജയനും കൂടുതല്‍ താല്പര്യം ബെഹ്റയോടാണ്. അതുകൊണ്ടുതന്നെ വേറെ വിവാദങ്ങള്‍ക്ക് ഇടവെക്കാതെ ബെഹ്റയെ തന്നെ വീണ്ടും ഡിജിപി സ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്നു. ലോക്നാഥ് ബെഹ്റ, ജേക്കബ് തോമസ്, ഋഷിരാജ് സിംഗ് എന്നിവരുടെ പേരുകളാണ് നിയമന സമിതി ഇന്നലെ ശുപാര്‍ശ ചെയ്തത്. ചീഫ് സെക്രട്ടറി നളിനി നെറ്റോയായിരുന്നു സമിതിയുടെ അദ്ധ്യക്ഷ.
Post Your Comments