Latest NewsNewsTechnology

ആണവ നിലയങ്ങളുടെ കാര്യത്തിലും വന്‍ ശക്തിയാകാന്‍ തയ്യാറെടുത്ത് ഇന്ത്യ

 

ന്യൂഡല്‍ഹി: ആണവ നിലയങ്ങളുടെ കാര്യത്തിലും വന്‍ ശക്തിയാകാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യ. കുറഞ്ഞ ഇന്ധനം ഉപയോഗിച്ച് കൂടുതല്‍ ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന ഫാസ്റ്റ് ബ്രീഡര്‍ ന്യൂക്ലിയര്‍ റിയാക്ടര്‍ ഇന്ത്യയിലേക്കും എത്തുന്നു. മറ്റുള്ളവയെ അപേക്ഷിച്ച് സുരക്ഷയിലും ഇത്തരം റിയാക്ടറുകള്‍ മുന്നിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റഷ്യയാണ് ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റിയാക്ടര്‍ ആദ്യമായി വികസിപ്പിച്ചെടുത്തത്. റഷ്യക്ക് ശേഷം സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആണവനിലയങ്ങളുടെ കാര്യത്തില്‍ ലോകത്തില്‍ വന്‍ ശക്തിയാകാന്‍ പുതിയ സാങ്കേതിക വിദ്യ ഇന്ത്യയെ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു.

20 വര്‍ഷങ്ങള്‍ കൊണ്ടാണ് റഷ്യ ഇത്തരം ആണവ റിയാക്?ടറുകള്‍ വികസിപ്പിച്ചെടുത്തത്?. 2016 ഒക്‌ടോബറിലാണ് ആണവനിലയത്തില്‍ നിന്നുള്ള ഉല്‍പ്പാദനം ആരംഭിച്ചത്. 800 മെഗാ വാട്ടാണ് ആണവനിലയത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button