ദുബായ് : യു.എ.ഇയില്‍ ഇന്ധന വില കുറയുന്നു. അടുത്തമാസം മുതലാണ് ഇന്ധനവില കുറയുക. ലീറ്ററിന് പത്തു ഫില്‍സ് വീതമായിരിക്കും പെട്രോള്‍ വിലയില്‍ കുറവുണ്ടാവുക. പുതിയ നിരക്കു പ്രകാരം നിലവാരം കൂടിയ സൂപ്പര്‍ 98 പെട്രോള്‍ വില 1.86 ദിര്‍ഹം ആകും. നിലവില്‍ ഇത് 1.96 ആണ്. സ്‌പെഷല്‍ 95 പെട്രോളിന് ഒരു ദിര്‍ഹം 85 ഫില്‍സില്‍ നിന്ന് ഒന്നേമുക്കാല്‍ ദിര്‍ഹമായി. 1.78 ഉണ്ടായിരുന്ന ഇ പ്ലസിന്റെ വില 1.68ലെത്തി.
ഡീസല്‍ വിലയില്‍ ആറു ഫില്‍സ് കുറയും. ലീറ്ററിന് 1.90 ദിര്‍ഹത്തില്‍ നിന്ന് 1.84 ദിര്‍ഹമായി. തുടര്‍ച്ചയായ രണ്ടാം മാസമാണ് യുഎഇയില്‍ ഇന്ധനവില കുറയുന്നത്. രാജ്യാന്തര വിപണിയിലെ എണ്ണവിലയും ഉല്‍പാദന ചെലവും കണക്കിലെടുത്താണ് ഓരോ മാസവും വില നിശ്ചയിക്കുക
Post Your Comments