വാസ്തുവിന് വീടു നിര്‍മിയ്ക്കുമ്പോള്‍ മാത്രമല്ല, വീട്ടിലോരോ കാര്യങ്ങള്‍ ചെയ്യുന്നതിലും പ്രധാന സ്ഥാനമുണ്ട്. വീടിന്റെയും വീട്ടുകാരുടേയും ഐശ്വര്യത്തിനും ഇത് ഏറെ പ്രധാനം. വീടിന്റെ ഐശ്വര്യത്തിനു സഹായിക്കുന്ന ചില പ്രത്യേക വാസ്തു ടിപ്സുകളെക്കുറിച്ചറിയൂ,
നിങ്ങള്‍ക്ക് ക്ഷീണം, തളര്‍ച്ച, സുഖമില്ലായ്മ എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ വീടിന്റെ കിഴക്ക് ഭാഗത്ത് സമയം ചെലവഴിക്കുക. കിഴക്ക് ദിക്ക് ഭരിക്കുന്നത് യുദ്ധത്തിന്റെയും കാലാവസ്ഥയുടെയും ദേവനായ ഇന്ദ്രനാണ് എന്നാണ് വിശ്വാസം. അതിനാല്‍ ഉദയ സൂര്യന് മേല്‍ ഇന്ദ്രന് അധികാരമുണ്ട്. എല്ലുകള്‍, കണ്ണ്, ഹൃദയം, നട്ടെല്ല് , രക്തചക്രമണം എന്നിവയ്ക്ക് വേണ്ട ഊര്‍ജം ഇത് നല്‍കുമെന്നാണ് വിശ്വാസം.
തെക്കോട്ട് തലവച്ച് കിടന്നാല്‍ പരസ്പരമുള്ള മനസ്സിലാക്കല്‍ മെച്ചപ്പെടുകയും ബന്ധത്തിന് പുതുജീവന്‍ ലഭിക്കുകയും ചെയ്യും.
വീടിന്റെ വടക്ക്കിഴക്ക്, തെക്ക്-കിഴക്ക്(മൂല) മധ്യഭാഗം(ബ്രഹ്മസ്ഥാനം) എന്നിവിടങ്ങളില്‍ ബാത്റൂം പണിയുന്നത് ആരോഗ്യത്തിന് ദോഷകരമാകും.
വീട്ടിലെ ഐക്യം മെച്ചപ്പെടുത്താന്‍ തെക്ക് പടിഞ്ഞാറ് ദിശയില്‍ ഒരു കുടുംബ ഫോട്ടോ വയ്ക്കുക.
വീടിന്റെ മധ്യഭാഗത്ത് വലിയ വീട്ടുപകരണങ്ങളും മറ്റും വയ്ക്കരുത്. ഇത് ബ്രഹ്മസ്ഥാനം ആയതിനാല്‍ കഴിവതും ഒഴിച്ചിടണം.
നീല നിറത്തിന് തണുപ്പിന്റെ ഗുണങ്ങള്‍ ഉണ്ട്. രാത്രിയില്‍ ഇളംനീലം നിറത്തിലുള്ള ബള്‍ബുകള്‍ പ്രകാശിപ്പിക്കുന്നത് ശാന്തത നല്‍കും. വയലറ്റ്, ഇന്‍ഡിഗോ, പര്‍പ്പിള്‍ തുടങ്ങിയ നിറങ്ങളാണ് ഭിത്തിക്ക് നല്ലത്. കിടപ്പ് മുറിയില്‍ ചുവന്ന നിറം ഒഴിവാക്കുക.
തെക്ക് പടിഞ്ഞാറായി വലിയ ജനാലകള്‍ വരുന്നത് ഒഴിവാക്കുക. സ്ത്രീകള്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ വിജയത്തിനായി വടക്ക് ദിക്കില്‍ വലിയ ജനാലകള്‍ വയ്ക്കുക. ഇത് പ്രാവര്‍ത്തികമാക്കിയാല്‍ നിങ്ങളുടെ വീട്ടില്‍ സന്തോഷം നിലനിര്‍ത്താം..
Post Your Comments