കട്ടപ്പന: ഇടുക്കിയില്‍ എസ് എൻ സി പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. എസ്എന്‍ഡിപി യോഗം യൂണിയനുകളാണ് ആഹ്വാനംചെയ്തിരിക്കുന്നത്. ഞായറാഴ്ച നെടുങ്കണ്ടം ശാഖാ യോഗത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒൗദ്യോഗിക പാനല്‍ വിജയിച്ചതിനെത്തുടര്‍ന്ന് ആയിരുന്നു സംഘർഷം.
പുറത്തുനിന്നെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഓഫീസിനു നേരേ അക്രമം നടത്തുകയും ക്ഷേത്രത്തിനുനേരേ കല്ലെറിയുകയും ചെയ്യുകയായിരുന്നു. തുടർന്നാണ് ഹർത്താൽ ആഹ്വാനം ഉണ്ടായത്.അടിമാലിയില്‍ വാഹനം തടഞ്ഞ എസ് എന്‍ ഡിപി പ്രവര്‍ത്തകരെ പോലീസ്അസറ്റ് ചെയ്തു നീക്കി.
Post Your Comments