MollywoodLatest NewsCinemaMovie SongsEntertainment

വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് സലിം കുമാര്‍

കൊച്ചിയില്‍ മലയാളത്തിലെ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാധ്യമങ്ങള്‍ ദിലീപിനെ പ്രതി ആക്കുന്നതിനെ വിമര്‍ശിച്ച സലിം കുമാര്‍ ആക്രമിക്കപ്പെട്ട നടിയെ നുണ പരിശോധനക്ക് വിധേയമാക്കണമെന്നു  പറഞ്ഞിരുന്നു. എന്നാല്‍ തന്‍റെ ഈ പരാമര്‍ശത്തില്‍ നടിയോടും കുടുംബാംഗങ്ങളോടും പൊതുജനങ്ങളോടും മാപ്പ് ചോദിക്കുന്നുവെന്ന് നടന്‍ സലീംകുമാര്‍. തന്‍റെ പ്രസ്താവന തികഞ്ഞ അപരാധവും സ്ത്രീവിരുദ്ധവുമായിരുന്നുവെന്ന് മനസിലാക്കിയതായി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇത് സംബന്ധിച്ച്‌ ഫെയ്സ്ബുക്കില്‍ ഇട്ട കുറിപ്പില്‍ നിന്നും ഈ പരാമര്‍ശങ്ങള്‍ ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് നടന്‍ ദിലീപിനെ പിന്തുണച്ചും ആക്രമിക്കപ്പെട്ട നടിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് സലിംകുമാര്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ഞാന്‍ ഇന്നലെ ഫേസ്ബുക്കില്‍ ഇട്ടിരുന്ന ഒരു പോസ്റ്റില്‍ ഇരയായ നടിയെ നുണ പരിശോധനക്ക് വിധേയമാക്കണമെന്നുള്ള എന്‍റെ പരാമര്‍ശം പിന്നീട് ആലോചിച്ചപ്പോള്‍ ഒരു തികഞ്ഞ അപരാധവും സ്ത്രീ വിരുദ്ധവുമാണെന്ന് മനസ്സിലാക്കിയതുകൊണ്ടു ഈ നടിയോടും കുടുംബാംഗങ്ങളോടും അതോടൊപ്പം തന്നെ പൊതുജനങ്ങളോടും മാപ്പു ചോദിക്കുന്നു. ഈ പരാമര്‍ശം ആ പോസ്റ്റില്‍ നിന്നും ഞാന്‍ മാറ്റുന്നതായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button