ന്യൂഡല്‍ഹി: യാത്രാകൂലിയിലും മറ്റ് നിരക്കുകളിലും വര്‍ധന വരുത്താൻ റെയില്‍വേ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിന് അനുമതി നല്‍കിയതായാണ് സൂചന.
ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ റെയില്‍വെയുടെ സ്ഥിതി വിവരങ്ങള്‍ വിലയിരുത്താന്‍ റെയില്‍വേ മന്ത്രാലയ പ്രതിനിധികളുടെ യോഗം ചേര്‍ന്നിരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നിരക്ക് വര്‍ധന സംബന്ധിച്ചും ഈ യോഗം ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിരക്കു വര്‍ധനവിന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.
2017 സെപ്തംബര്‍ മുതല്‍ നിരക്കുവര്‍ധന കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നാണ് സൂചന. എന്നാല്‍ റെയില്‍വേ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments