ബ്രസീലിയ: അഴിമതിക്കേസിൽ ബ്രസീൽ പ്രസിഡന്റ് മൈക്കൽ ടെമറിനെതിരെ കുറ്റം ചുമത്തി. പ്രമുഖ മാംസവ്യാപാര കമ്പനിയുടെ മേധാവിയിൽ നിന്ന് വൻതുക കൈക്കൂലി കൈപ്പറ്റിയെന്ന കേസിലാണ് സുപ്രീം കോടതി കുറ്റം ചുമത്തിയത്. എന്നാൽ ടെമർ കുറ്റം നിഷേധിച്ചു.
മാംസവ്യാപാര കമ്പനിയായ ജെബിഎസിന്റെ ചെയർമാൻ ജോയിസ്ലി ബാറ്റിസ്റ്റയുമായി ടെമർ ചർച്ച നടത്തുന്നതിന്റേയും പണം വാഗ്ദാനം ചെയ്യുന്നതിന്റേയും ഓഡീയോ റിക്കാർഡിംഗ് പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് ടെമറിന് മേൽ കുറ്റം ചുമത്തിയത്. ടെമറിനെതിരായ കേസ് പാർലമെന്റിന്റെ അധോസഭയിലേക്ക് വിടണമോയെന്ന് രാജ്യത്തെ പരമോന്നത കോടതിയുടെ ജഡ്ജിക്ക് തീരുമാനിക്കാം. അധോസഭയിൽ നടക്കുന്ന വോട്ടെടുപ്പിന്റെ ഫലമാകും പ്രസിഡന്റ് ടെമറിന്റെ ഭാവി നിശ്ചയിക്കുക.
Post Your Comments