
മുംബൈ: പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ ലൂപിൻ ലിമിറ്റഡ് സ്ഥാപക ചെയർമാൻ ഡോ. ദേശ് ബന്ധു ഗുപ്ത (79) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം സംഭവിച്ചത്. 1968 ലാണ് ദേശ് ബന്ധു ഗുപ്ത ലൂപിൻ ലിമിറ്റഡിനു തുടക്കമിട്ടത്. പിലാനിയിലെ പ്രശസ്തമായ
ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയൻസിൽ അസോസിയേറ്റ് പ്രൊഫസർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ലോകത്തിലെ പ്രശസ്തമായ ജെനറിക് മരുന്നു നിർമ്മാണ കമ്പനിയാണ് ലൂപിൻ ലിമിറ്റഡ്. നിലവിലെ ആഗോള ജെനറിക് മരുന്നു നിർമ്മാണ കമ്പനികളുടെ 14-ാം സ്ഥാനത്താണ് ലൂപിൻ ലിമിറ്റഡ്.
Post Your Comments