ന്യൂഡല്‍ഹി : ഉല്‍സവ സീസണ് പ്രമാണിച്ച് ഇന്ത്യന്‍ റെയില്‍വ ട്രെയിനുകളുടെ മുഖം മിനുക്കാന്‍ ഒരുങ്ങുന്നു. ശതാബ്ദി, രാജധാനി ട്രെയിനുകളിലാണ് ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക. വിനോദസൗകര്യങ്ങള്‍, കാറ്ററിങ് സര്‍വീസ്, യൂണിഫോം അണിഞ്ഞ ജീവനക്കാര്‍, ശുചിത്വമുള്ള കോച്ചുകള്‍, എന്നിവയാണ് ട്രെയിനുകളില്‍ ഒരുക്കുക. ആദ്യ ഘട്ടം 15 ശതാബ്ദി ട്രെയിനുകളിലും 15 രാജധാനി ട്രെയിനിലുമാണ് ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുക.
25 കോടി രൂപയാണ് റെയില്‍വെ ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. പ്രൊജക്റ്റ് സ്വര്‍ണ്ണ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. മുംബൈ, ഹൗറ, പട്ന, റാഞ്ചി, ഭുവനേശ്വര്‍ എന്നിവിടങ്ങളിലേക്കുള്ള 15 രാജധാനി ട്രെയിനുകളാണ് മോടി കൂട്ടുക. ഹൗറ-പുരി, ന്യൂഡല്‍ഹി-ഛണ്ഡിഗഢ്, ന്യൂഡല്‍ഹി-കാണ്‍പൂര്‍, ഹൗറ-റാഞ്ചി എന്നീ റൂട്ടുകളിലെ ശതാബ്ദി ട്രെയിനുകളിലും ആധുനിക സൗകര്യങ്ങള്‍ ഒരുക്കും. ട്രെയിനുകളിലെ സുരക്ഷ വര്‍ധിപ്പിക്കാനും റെയില്‍വെ പദ്ധതിയിടുന്നുണ്ട്
Post Your Comments