CinemaMollywoodLatest NewsKeralaMovie SongsNewsEntertainment

ചരിത്രത്തിലേക്ക് മലയാളി ആദിവാസി സംവിധായിക

കേരളത്തിലെ ആദിവാസി സമൂഹത്തില്‍ നിന്നും ചരിത്രത്തിലേക്ക് നടന്നുകയറുകയാണ് ലീലാ സന്തോഷ്‌. കേരളത്തിലെ ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആദ്യ സിനിമാ സംവിധായികയെന്ന നേട്ടം ഇനി ലീലയക്ക് സ്വന്തം. 28 -ാമത്തെ വയസിലാണ് ലീലാ സിനിമയുടെ ലോകത്ത് സംവിധായക വേഷമണിയുന്നത്. വയനാട്ടിലെ നടവയലിലെ പണിയ വിഭാഗത്തില്‍പെട്ട ഇവർ കനൽവഴികൾ താണ്ടിയാണ് സിനിമാ മേഖലയിലെത്തുന്നത്.

കണ്ടുവളർന്ന ആദിവാസി സമൂഹത്തിലെ യാതനകളാണ് ലീലയെ കരുത്തുറ്റ സംവിധായികയായി മാറ്റിയത്. സ്വന്തം നാട്ടില്‍ നിന്നും തന്നെയാണ് ലീലാ സംവിധാനത്തിലെ ആദ്യപാഠങ്ങൾ സ്വായത്തമാക്കിയ്ത്. നാട്ടില്‍ സംവിധായകനും സാമൂഹിക പ്രവര്‍ത്തകനുമായ കെ.ജെ. ബേബി നടത്തുന്ന കനവില്‍ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിലായിരുന്നു പഠനം. സിനിമാ സംവിധാന പാഠങ്ങളില്‍ ലീലാ പ്രാവീണ്യം നേടിയത് വി.കെ. ജോസഫ്‌, സണ്ണി ജോസഫ്‌ തുടങ്ങിയവര്‍ നടത്തിയ വര്‍ക്ക്‌ഷോപ്പുകളിലും രാജസ്‌ഥാനില്‍ പോയി പങ്കെടുത്ത 10 ദിവസത്തെ വര്‍ക്ക്‌ഷോപ്പില്‍ നിന്നുമാണ്.
വി.കെ. ജോസഫ്‌ സംവിധാനം ചെയ്‌ത ‘ഗുഡ’ എന്ന സിനിമയില്‍ സഹസംവിധായികയായി ലീലാ അരേങ്ങറിയത് പഠനകാലയളവിലാണ്. 2010 ലെ ‘ഗുഡ’ ആദ്യമായി ആദിവാസിഭാഷയില്‍ ചിത്രീകരിച്ച സിനിമയാണ്.

‘നിഴലുകള്‍ നഷ്‌ടപ്പെട്ട ഗോത്രഭൂമി’ എന്ന ഡോക്യുമെന്ററിയിലൂടെ ലീലാ സംവിധായക രംഗത്ത് സാന്നിധ്യമറിയിച്ചു. പണിയ വിഭാഗത്തിലെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളുമായിരുന്നു ലീലാ പ്രേഷകസമഷം എത്തിച്ചത്.

ഇനി ഫീച്ചര്‍ ഫിലിമാണ്‌ ലീലയുടെ അടുത്ത സംരംഭം. വര്‍ധിച്ചുവരുന്ന അവിവാഹിതരായ അമ്മമാരുടെ എണ്ണമാണ്‌ ലീലയിലെ സംവിധായിക ദൃശ്യവത്കരിക്കുന്നത്. ആദിവാസി സമൂഹത്തിലെ ദുരിന്ത ജീവതങ്ങളിലൂടെ നേര്‍കാഴ്ച്ചയാകും സിനിമ. ചിത്രീകരണം ഉടന്‍ ആരംഭിക്കും.

ഷിബു എസ്‌. ബാബയുടെ നാളെ സഹസംവിധായകയാണ് ലീല ഇപ്പോൾ. ഫഹദ്‌ ഫാസിലും, മാളവിക മോഹനും ഇഷ തല്‍വാറും ഈ ചിത്രത്തിൽ അഭിനിയിക്കുന്നു. ഇതിനു പുറമെ ലീലയുടെ മൂന്നു മക്കളും അഭിനയിക്കുന്നുണ്ട്‌ . കാടും ആദിവാസി ജീവിതവുമാണ്‌ ചിത്രത്തിന്റെ പ്രമേയം. സന്തോഷാണ്‌ ഭര്‍ത്താവ്‌. ഡോക്യുമെന്ററിയുടെയൂം ഫീച്ചര്‍ ഫിലിമിന്റെയും പ്രദര്‍ശനം ഒരുമിച്ച്‌ നടത്താനാണ് ലീല ആഗ്രഹിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button