മുംബൈ:ഫെമിന മിസ്സ് ഇന്ത്യ 2017 പട്ടം മനുഷി ചില്ലാറിന്. മനുഷി ഹരിയാന സ്വദേശിനിയാണ്. 54-ാമത് ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിലാണ് മനുഷി ചില്ലാര്‍ കിരീടം ചൂടിയത്. രണ്ടും മൂന്നും സ്ഥാനം നേടിയത് ജമ്മു കശ്മീരില്‍ നിന്നുള്ള സന ദുഅ, ബീഹാറില്‍ നിന്നുള്ള പ്രിയങ്ക കുമാരി എന്നിവരാണ്.
മുംബൈ യാഷ് രാജ് സ്റ്റുഡിയോയിലാണ് മത്സരം നടന്നത്. രാജ്യത്തിലെ മുപ്പത് സുന്ദരികളുമായി മത്സരിച്ചാണ് മനുഷി ചില്ലാര്‍ ഫെമിന മിസ്സ് ഇന്ത്യായത്. ഭഗത്ഫൂല്‍ സിംഗ് ഗവ. മെഡിക്കല്‍ കോളേജിൽ നിന്നുമാണ് മനുഷി ചില്ലാര്‍ മെഡിക്കൽ ബിരുദം കരസ്ഥമാക്കിയത്. ഇവരുടെ മാതാപിതാക്കളും ഡോക്ടര്‍മാരാണ്.
Post Your Comments