ഭോപ്പാല്‍ : ടിക്കറ്റിനുള്ള പണം അകത്തേയ്ക്ക് നീട്ടി കിളിവാതിലിലൂടെ നോക്കിയവര്‍ ഒന്ന് അമ്പരന്നു. കാരണം, കൗണ്ടരില്‍ ഇരുന്ന് ടിക്കറ്റ് വില്‍ക്കുന്നത് മന്ത്രിയാണ്.മധ്യപ്രദേശിലെ ഗര്ഹകോട്ടയിലുള്ള തിയറ്ററിലാണ് ഈ കാഴ്ച.
മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ശ്രീ ഗണേഷ് ടാക്കീസിലാണ് ഈ കാഴ്ച. സല്മാന് ചിത്രമായ ട്യൂബ് ലൈറ്റിന്റെ ടിക്കറ്റ് വില്‍ക്കാനാണ് പഞ്ചായത്ത് മന്ത്രി ഗോപാല്‍ ഭാര്‍ഗവ എത്തിയത്. സ്ഥലത്തെ ഏക തിയറ്ററാണിത്. ജനകീയ നടപടിയെന്ന നിലയില്‍ ടിക്കറ്റ് കുറഞ്ഞനിരക്കിലാണ് വില്‍ക്കുന്നതും
Post Your Comments